വിജയൻ്റെ കത്ത് ഇനി വായിക്കണം; കുടുംബം നേരത്തെ വന്നുകണ്ടിരുന്നു, അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്ന് കെ സുധാകരൻ

 ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. വയനാട്ടിലേത് പാർട്ടി കാര്യമാണ്. എല്ലാം സംസാരിച്ചു ഒതുക്കിയതാണ്. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല. കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് സുധാകരൻ്റെ പ്രതികരണം.    ഇന്ന് കണ്ണൂരിൽ എത്തിയതേ ഉള്ളൂ. വിജയൻ്റെ കത്ത് ഇനി വായിക്കണം. കുടുംബം നേരത്തെ വന്നു കണ്ടിരുന്നു. അതിൽ പാർട്ടി സമിതി അന്വേഷണം…

Read More

പൂരം അലങ്കോലമായത് തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് സിപിഐ വിലയിരുത്തിയിട്ടില്ല; അഭിപ്രായം പറയേണ്ടത് തൃശൂർ ജില്ലാ കമ്മിറ്റിയെന്ന് പ്രകാശ് ബാബു

തൃശൂര്‍ പൂരം അലങ്കോലമായതിനെപ്പറ്റി സിപിഐ സംസ്ഥാന നേതൃത്വം ചർച്ച ചെയ്യുകയോ തീരുമാനം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നിർവാഹക സമിതി അംഗം പ്രകാശ് ബാബു. പൂരം വിവാദത്തെ പറ്റി അഭിപ്രായം പറയേണ്ടത് തൃശൂർ ജില്ലാ കമ്മിറ്റിയാണ്. പൂരം അലങ്കോലമായത് തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്ന് പാർട്ടി വിലയിരുത്തിയിട്ടില്ല. എഡിജിപിയെ അന്വേഷണ ചുമതലയേൽപ്പിച്ചതായി അറിയില്ല. സുനിൽ കുമാറും ജില്ലാ കമ്മിറ്റിയും അത് ചർച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് നേതാവിനെ സന്ദർശിച്ച എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് സിപിഐ യുടെ ആവശ്യം….

Read More