
കുട്ടികളുടെ കണ്ടെത്തലിൽ അദ്ഭുതപ്പെട്ട് ഗവേഷകർ..; കണ്ടെത്തിയത് ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ദിനോസർ ഫോസിലുകൾ
2022-ലെ വേനൽക്കാലത്ത്, അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിലെ മാർമാർത്തിനടുത്തുള്ള ബാഡ്ലാൻഡ്സിൽ നടക്കാനിറങ്ങിയ കുട്ടികൾ അദ്ഭുതകരമായ കണ്ടെത്തലുകൾ നടത്തി. പുതിയ തരം സസ്തനി രൂപംകൊണ്ട, പക്ഷി രൂപമെടുത്ത, പുഷ്പിക്കുന്ന ചെടികളുണ്ടായ ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ‘ടിറാനോസോറസ് റെക്‌സ്’ (ടി. റെക്‌സ്) വംശത്തിൽപ്പെട്ട ദിനോസറിൻറെ ഫോസിലുകളാണു സഹോദരങ്ങൾ കണ്ടെത്തിയത്. മാംസഭുക്കുകളായ, ആക്രമണകാരിയായ ദിനോസറാണിത്. കുട്ടി ടിറാനോസോറസ് റെക്‌സിൻറെ കാൽ ഭാഗത്തെ അസ്ഥികളാണു കണ്ടെത്തിയത്. ചെറുപ്രായത്തിലുള്ള ദിനോസറുകളെ വളരെ കുറച്ചുമാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളുവെന്ന് ഡെൻവർ മ്യൂസിയം ഓഫ് നേച്ചർ പറഞ്ഞു. ടി. റെക്സ് എങ്ങനെ…