
വോട്ടിട്ടവർ കയ്യിലെ മഷി കാണിച്ചാൽ മതി, ഡിസ്‌കൗണ്ട് ഉറപ്പ്; പ്രഖ്യാപനവുമായി ഹോട്ടൽ ഉടമകൾ
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് 20 ശതമാനം ഇളവ് നൽകുമെന്ന് ഹോട്ടൽ, റസ്റ്റോറന്റ് ഉടമകൾ. ഡൽഹി കരോൾ ബാഗിലെയും നജഫ്ഗഡിലുമാണ് ഈ ഇളവ് നൽകുന്നത്. മേയ് 25ന് ഡൽഹിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. വോട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ വിരലിലെ മഷി അടയാളം കാണിക്കുമ്പോഴാണ് വോട്ടർമാർക്ക് ഈ ആനുകൂല്യം ലഭിക്കുക. കരോൾ ബാഗിലെ ലോഡ്ജിംഗ് ഹൗസ് ഓണേഴ്സ് അസോസിയേഷനും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും ഡൽഹി ഹോട്ടൽ…