കെഎസ്ഇബിക്ക് വൈദ്യുതി വിച്ഛേദിക്കാൻ അധികാരമുണ്ടോ?; നടപടിക്രമങ്ങൾ അറിയാം

തിരുവമ്പാടിയിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ വീട്ടുടമയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവം വിവാദമായതിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിൻറെ നടപടിക്രമങ്ങളും ചർച്ചയാകുകയാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് മുമ്പ് ഉപഭോക്താവിന് ഇതുസംബന്ധിച്ച അറിയിപ്പ് നൽകണമെന്നതാണ് മാർഗനിർദേശങ്ങളിൽ ഏറ്റവും ആദ്യം പറയുന്നത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് കെഎസ്ഇബി തിരുവമ്പാടിയിലെ റസാഖിൻറെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. വൈദ്യുതി വിച്ഛേദിക്കേണ്ടത് ഏതൊക്കെ സാഹചര്യത്തിലാണെന്ന് ഇലക്ട്രിസിറ്റി ആക്ടിൽ (2003) പറയുന്നുണ്ട്. വൈദ്യുതി വിച്ഛേദിക്കേണ്ടത് ഇങ്ങനെ ബിൽ…

Read More

യുപി മോഡൽ പ്രതികാരമൊന്നുമല്ല; കെഎസ്ഇബി എംഡിയുടെ നടപടിയെ ന്യായീകരിച്ച് മന്ത്രി

വൈദ്യുതി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസില്‍ ആക്രമണം നടത്തിയെന്നാരോപിച്ച് വീട്ടുകാരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും യുപി മോഡല്‍ പ്രതികാരമൊന്നുമല്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായാല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചത്. ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പൊലീസ് നടപടി പോലെ…

Read More