
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു; പൂർണ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
ബാന്ദ്രയിലെ വസതിയില്‍ വെച്ചുണ്ടായ അക്രമണത്തില്‍ പരിക്കേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് സെയ്ഫ് വീട്ടിലെത്തുന്നത്. സെയ്ഫിനോട് വീട്ടിൽ പൂർണ വിശ്രമത്തിന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ജനുവരി 16ന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമി സെയ്ഫിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അടിയന്തരമായി നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് താരം അപകടനില തരണം ചെയ്തത്. കേസിൽ ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെ പൊലീസ്…