11 മുതല്‍ 3 വരെ വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുരന്ത നിവാരണ വിഭാഗം

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി,…

Read More

ഒഡിഷ ട്രെയിൻ ദുരന്തം; 56 പേരുടെ നില ഗുരുതരം, അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ

ഒഡിഷ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള  അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റയിൽവേ. അന്വേഷണം സിഗ്‌നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്‌നൽ പിൻവലിച്ചത് ദുരന്തകാരണമായി. അതേ സമയം റയിൽവേ മന്ത്രിയുടെ രാജിയാവശ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ 56 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 288 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം.  നിസ്സാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രാക്കിൽ നിന്ന് അവശിഷ്ടങ്ങൾ…

Read More

രേഖകൾ സമർപ്പിച്ചില്ല, കേരളത്തിന് ദുരന്തപ്രതിരോധ ഫണ്ട് അനുവദിക്കില്ല; 66 കോടി നഷ്ടം

ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കേരളത്തിന് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നേരത്തെ നൽകിയ ഫണ്ട് വിനിയോഗിച്ചതിന്റെ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇത്. ഇതോടെ 66 കോടി രൂപ കേരളത്തിന് ലഭിക്കാതെ പോകും. സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ നൽകുന്നതിൽ കേരളം വീഴ്ച്ച വരുത്തിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.  2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാർച്ച് 29ന് അനുവദിച്ചിരുന്നു. കേന്ദ്രത്തിൽനിന്നു പണം ലഭിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങൾ ഏപ്രിലിലും ഒക്ടോബറിലും കേന്ദ്ര…

Read More