ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ്’ ആണോ ‘ആക്ച്വല്‍സ്’ ആണോ?; സർക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല

വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ ‘ആക്ച്വല്‍’ കണക്ക് പുറത്തുവിടാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല. തെറ്റായ കണക്കുകൾ നൽകിയാൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന സഹായം പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ റിപ്പോര്‍ട്ടിൽ നൽകിയിട്ടുള്ള ആക്ച്വൽസ് എന്ന വാക്കിൻറെ അർത്ഥം ചിലവാക്കിയത് എന്നാണ്. എക്സിമേറ്റ് ആണോ ആക്ച്വൽസ് ആണോ എന്നത് സർക്കാരാണ് വ്യക്തമാക്കേണ്ടത്. ചില സംഘടനകളെ ഭക്ഷണവിതരണത്തിൽ നിന്നും ഒഴിവാക്കിയത് മറ്റ് ചില സംഘടനകളുടെ കള്ളക്കണക്കുകൾ ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതൽ സഹായം പുനരധിവാസത്തിന് ആവശ്യമാണ്…

Read More