
ജെസ്ന തിരോധാന കേസ് ; അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിധി ഇന്ന് ഉണ്ടാകും
ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം സി.ജെ.എം കോടതി വിധി പറയും. കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് കഴിഞ്ഞദിവസം സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഉന്നയിച്ച ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ സീൽ വെച്ച കവറിൽ സമർപ്പിക്കാൻ ജെസ്‌നയുടെ പിതാവ് ജെയിംസിനോട് തിരുവനന്തപുരം സി.ജെ.എം കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇത് ഇന്ന് സമർപ്പിച്ചേക്കും. ജെസ്‌ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്നുമായിരുന്നു സി.ബി.ഐയുടെ ആവശ്യം. ഇതിനെതിരെ ജെയിംസ് തടസ്സഹർജിയും സമർപ്പിച്ചിരുന്നു. ജെസ്ന…