ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇകഴ്ത്തരുത്; സിനിമയടക്കം ദൃശ്യമാധ്യമങ്ങൾക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ചലച്ചിത്രങ്ങളിലും, ഡോകുമെന്‍ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത് എന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തിൽ സിനിമയടക്കം ദൃശ്യമാധ്യമങ്ങൾക്ക് സുപ്രീംകോടതി മാർഗ്ഗ രേഖ പുറത്തിറക്കി. ഏഴ് മാർഗനിർദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്. സിനിമകൾക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർബോർഡ് ഉറപ്പാക്കണം.

Read More

കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാകണം; ദുബൈയിൽ വുസൂൽ മുദ്ര നിർബന്ധമാക്കി

കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കുന്നു. ദുബൈയിൽ പുതുതായി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും ഈ മുദ്ര നിർബന്ധമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബൈയിൽ നടക്കുന്ന ആക്‌സസബിലിറ്റീസ് പ്രദർശനത്തിലാണ് ദുബൈ മുനിസിപ്പാലിറ്റി വൂസൂൽ മുദ്ര അവതരിപ്പിച്ചത്. നിശ്ചയദാർഢ്യമുള്ളവർക്കുകൂടി അനുയോജ്യമായ കെട്ടിടങ്ങൾ, എളുപ്പത്തിൽ പ്രവേശിക്കാനാവുന്ന വാതിലുകൾ, എൻട്രി-എക്സിറ്റ് കവാടങ്ങൾ, നടപ്പാതകൾ, ആരോഗ്യ സേവനങ്ങൾ, പ്രത്യേക മുറികൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയാൽ മാത്രമേ കെട്ടിടങ്ങൾക്ക് നിർമാണ അനുമതി ലഭിക്കുകയുള്ളൂവെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ…

Read More