കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം: ഹൈക്കോടതി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു. ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്‍റെ  നിലപാട് എന്തെന്ന് കോടതി ചോദിച്ചു. ആഗസ്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു. കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു.എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്.തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു. ഉന്നത സമിതി യോഗം…

Read More

‘സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല, വിധവയുടെ സാന്നിധ്യം അശുഭമല്ല’; കോടതി

വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞ നടപടിയിൽ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയിൽതന്നെ ഏതൊരാൾക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധം ഇല്ലെന്നും ജസ്റ്റിസ്  എൻ. ആനന്ദ്വെങ്കിടെഷ് വ്യക്തമാക്കി. ഇറോഡ് ജില്ലയിലെ പെരിയകറുപ്പൻ ക്ഷേത്രത്തിലെ പൂജാരിയുടെ മരണത്തിന് ശേഷം, ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭാര്യയെ വിലക്കിയ കേസിലാണ് കോടതിയുടെ വിമർശനം.  ക്ഷേത്രോത്സവത്തിൽ ഉടനീളം ഇവർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാനും, തടയാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. വിധവമാരുടെ സാന്നിധ്യം…

Read More

പി വി അൻവറിൻറെ മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി; സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി

പിവി അൻവറിനെതിരായ മിച്ചഭൂമി കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിർദ്ദേശിച്ച് ഹൈക്കോടതി. മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോർട്ട് ഉടൻ വേണം. സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസം സാവകാശം വേണമെന്നായിരുന്നു സർക്കാർ നിലപാട്. അഞ്ച് മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. 2017ൽ  താമരശ്ശേരി താലൂക്ക് ലാൻറ് ബോർഡ് ചെയർമാനായിരുന്നു നിർദ്ദേശം. ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ്…

Read More

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി

 മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പുര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി മണിപ്പുര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കലാപത്തില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം നല്‍കിയ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. കലാപം നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ അടക്കമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കേണ്ടത്. വീട്…

Read More

മരണം 60, സ്ഥിതി ശാന്തമാകുന്നു; 2 ദിവസമായി അക്രമമില്ല; മണിപ്പുരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം: സുപ്രീംകോടതി

കലാപം ആളിപ്പടർന്ന മണിപ്പുരിൽ വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കാനും ആരാധാനാലയങ്ങൾ സംരക്ഷിക്കാനും സുപ്രീംകോടതി നിർദേശിച്ചു. 2 ദിവസമായി അക്രമം നടന്നിട്ടില്ലെന്നും സ്ഥിതി ശാന്തമായെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണവും മരുന്നും ഉൾപ്പെടെ ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്രം കോടതിയിൽ വിശദീകരിച്ചു. 52 കമ്പനി സായുധസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.  ഇതേസമയം, സ്ഥിതി ഏറക്കുറെ ശാന്തമായതായി കരസേന അറിയിച്ചു. ഇന്നലെ കാര്യമായ അനിഷ്ട…

Read More