ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ “പെരുന്നാൾ” ഒരുങ്ങുന്നു: ചിത്രത്തിൽ പുതുമുഖങ്ങൾക്കും അവസരം

നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. “പെരുന്നാൾ” എന്നാണ് ചിത്രത്തിന്റെ പേര്, ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്. ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം. ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന കാസ്റ്റിങ് കോളും അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്….

Read More

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയില്ല; കങ്കണയുടെ ‘എമർജൻസി’ റിലീസ് അനിശ്ചിതത്വത്തിൽ

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ‘എമർജൻസി’യുടെ റിലീസ് അനിശ്ചിതത്വത്തിൽ. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതാണ് പ്രശ്‌നത്തിന് കാരണം. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നാണ് പരാതിയുടെ അടിസ്ഥാനം. ചിത്രത്തിൽ ഇന്ദിരാഗാന്ധിയായാണ് കങ്കണയെത്തുന്നത്. അനിശ്ചിതത്വങ്ങൾ തീർത്ത് സിനിമ എത്രയും പെട്ടന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കങ്കണയും അണിയറപ്രവർത്തകരും. പത്തു ദിവസത്തിനുശേഷം ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കങ്കണയുടെ ടീം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു….

Read More