യുട്യൂബര്‍ ഉണ്ണി വ്ളോഗ്‍സിനെതിരെ സംവിധായകന്‍റെ ജാതി അധിക്ഷേപം; അന്വേഷണം നടത്താൻ ആലുവ മജിസ്ട്രേറ്റ് കോടതി നിർദേശം

യുട്യൂബർ ഉണ്ണി വ്ലോഗ്‍സിനെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി നടത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്താൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. ജനുവരി 5 നാണ് ഉണ്ണി വ്ലോഗ്‍സിനെ ചലച്ചിത്ര സംവിധായകനായ അനീഷ് അൻവർ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അനീഷ് അൻവറിനെ പ്രകോപിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉണ്ണി വ്ലോഗ്സ് പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് ഉണ്ണി വ്ലോഗ്സ് ആലുവ മജിസ്ട്രേറ്റ് കോടതിയെ…

Read More

സംവിധായകന്‍ വിനു അന്തരിച്ചു

സിനിമ സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി.കോയമ്പത്തൂരിൽ ആയിരുന്നു അന്ത്യം. 1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം…

Read More

രഞ്ജിത്തിനോട് മാനസികനില പരിശോധിക്കണമെന്ന് സംവിധായകൻ വിനയൻ

ചലച്ചിത്ര അക്കാഡമി ചെയർമാർ രഞ്ജിത്തുമായുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. സംവിധായകൻ വിനയനും ഈ വിഷയത്തിൽ പ്രതികരിച്ചു. എൻറെ ആരോപണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്നു എന്നുള്ളതാണെന്ന് വിനയൻ. അതുകൊണ്ടാണ് കയറൂരിവിട്ടത് പോലെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഡോ. ബിജു ആള് കയറാത്ത സിനിമയുടെ സംവിധായകനാണെന്ന് രഞ്ജിത്ത് പറയുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് സാംസ്‌കാരിക വകുപ്പ് മന്ത്രിയോടാണ്. രഞ്ജിത്തിനോട് ചോദിക്കാനില്ല. അയാൾ മറുപടി പറയില്ല. അരവിന്ദനെപോലെ അടൂർ ഗോപാലകൃഷ്ണനെ പോലെ ഷാജി എൻ. കരുണിനെ പോലെ നൂറു ദിവസമൊന്നും…

Read More

“ഞാൻ തൃശൂർകാരനല്ലല്ലോ”: രഞ്ജിത്തിന്‍റെ പരാമര്‍ശത്തിന് മോഹന്‍ലാലിന്‍റെ മറുപടി

‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം അടുത്തിടെ വാര്‍ത്തകളില്‍‌ നിറഞ്ഞിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം രഞ്ജിത്ത് നടത്തിയത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.  നേര് സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയാണ് ഇത് സംബന്ധിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്. സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് ചെയ്തതെന്നും അന്ന് അതു തിരുത്താൻ ആരുമില്ലാത്തതു കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ പറഞ്ഞു. “ഞാൻ തൃശൂർകാരനല്ലല്ലോ. ആ സമയത്ത് പദ്മരാജൻ എന്ന…

Read More

മു​കേ​ഷ് സി​നി​മ​യി​ല്‍ വ​രു​ന്ന​തി​നു​ മുമ്പേ അ​റി​യാം; ഒ​രു വേ​ഷം കൊ​ടു​ക്കു​മ്പോ​ള്‍ അ​തു ച​ല​ഞ്ചിം​ഗ് ആയിരിക്കണം: ജ‍യരാജ് 

സംവിധായകൻ ജയരാജിന്‍റെ പുതിയ ചിത്രമാണ് കാഥികൻ. മുകേഷ് ആണ് പ്രധാന കഥാപാത്രം. മുകേഷുമായുള്ള സൗഹൃദം തുറന്നുപറയുകയാണ് ജയരാജ്. ഒ​രു​കാ​ല​ത്തു തി​ള​ങ്ങി​യ​തും  ഇ​ന്ന് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തു​മാകുന്നു കാ​ഥി​കന്‍റെ ​ജീ​വി​തം. കഥാപ്രസംഗത്തിന്‍റെ നല്ല കാലം കഴിഞ്ഞിരിക്കുന്നു. കാ​ഥി​കരും ഉ​ള്‍​വ​ലി​യു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി. എന്നാൽ ഒരു കാലത്ത് മലയാളക്കരയെ ഇളക്കിമറിച്ച കഥകളുണ്ടായിട്ടുണ്ട്. സാംബശിവനും കെടാമംഗലം സദാനന്ദനുമെല്ലാം കഥാപ്രസംഗകലയിലെ കുലപതികളാണ്. കാഥികരുടെ ജീവിതം ത്തലമാക്കിയാണ് പുതിയ സിനിമ.  ആ ​വ്യ​ഥ അ​നു​ഭ​വി​ക്കു​ന്ന കാ​ഥി​കന്‍റെ ക​ഥ പ​റ​യാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ച്ചു.  ഇ​ന്നു ന​മ്മു​ടെ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ മു​കേ​ഷി​നോ​ളം ന​ന്നാ​യി…

Read More

വ്യജൻമാരെ പിന്തുടരരുതെന്ന് ലോകേഷ് കനകരാജ്

ലിയോയുടെ വിജയത്തിളക്കത്തിലാണ് ലോകേഷ് കനകരാജ്. ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ചിലര്‍ സാമൂഹ്യ മാധ്യങ്ങളില്‍ തന്റെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അവ പിന്തുടരുതെന്നും അഭ്യര്‍ഥിച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും മാത്രമാണ് ഞാനുള്ളത്. മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. വ്യാജ അക്കൗണ്ടുകള്‍ പിന്തുടരാതിരിക്കണം എന്നും സംവിധായകൻ ലോകേഷ് കനകരാജ് ആരാധകരോട് നിര്‍ദ്ദേശിച്ചിരിക്കുക. ലോകേഷ് കനകരാജിന്റെ ലിയോ പല കളക്ഷൻ റെക്കോര്‍ഡുകളും തിരുത്തിയാണ് ദളപതി വിജയയുടെ വമ്പൻ വിജയ ചിത്രമായി മാറിയത്. ലിയോയുടെ…

Read More

കാതൽ സിനിമയിൽ മറ്റൊരു നടൻ മനസിലുണ്ടായിരുന്നു: തുറന്ന് പറഞ്ഞ് ജിയോ ബേബി

മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാതൽ ദി കോർ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടയിൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ജിയോ ഇപ്പോൾ. മമ്മൂട്ടിയ്ക്ക് പകരം മറ്റൊരു നടൻ മനസ്സിലുണ്ടായിരുന്നു എന്നാണ് ജിയോ പറയുന്നത്. മാത്യു എന്ന കഥാപാത്രം മമ്മൂട്ടി ചെയ്‌തില്ലെങ്കിലും, ആ സിനിമ പൂർത്തിയാക്കുമായിരുന്നു എന്നാണ് ജിയോ ബേബി പറയുന്നത്. മറ്റൊരു നടൻ മനസിലുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആദ്യം…

Read More

‘ഞാൻ ജനിച്ചത് തമിഴ്‌നാട്ടിലോ കേരളത്തിലോ ആണെങ്കിൽ എന്റെ സിനിമ കൂടുതൽ ബോക്സോഫീസ് സൗഹൃദമാകുമായിരുന്നു’: അനുരാ​ഗ് കശ്യപ്

സിനിമകളെല്ലാം ബോളിവുഡിലാണെങ്കിലും ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് അനുരാ​ഗ് കശ്യപ്. നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങൾ നേടാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ബോക്സോഫീസിൽ അത്ര വിജയമായിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന് തുറന്നുസംസാരിച്ചിരിക്കുകയാണ് അദ്ദേഹം. നാ​ഗരാജ് മഞ്ജുളേക്കൊപ്പം ചെയ്യുന്ന കസ്തൂരി-ദ മസ്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി പിങ്ക് വില്ലയോടായിരുന്നു അനുരാ​ഗ് കശ്യപിന്റെ പ്രതികരണം. താൻ റിയലിസത്തിനൊപ്പമാണ് നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ കണ്ടിട്ടുള്ള 70കളിലും 80കളിലുമിറങ്ങിയ അമിതാഭ് ബച്ചൻ സിനിമകളേപ്പോലെയുള്ളവ ചെയ്യാൻ റിയലിസത്തിനപ്പുറം പോകേണ്ടതുണ്ടെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു….

Read More

ആർ ഹരികുമാറിന്റെ ആത്മകഥ ‘ഹരികഥ’യുടെ പ്രകാശനം നിർവഹിച്ച് സംവിധായകൻ കമൽ

സി​നി​മ​ക​ളി​ൽ പ​ണ​ക്കാ​രും വ്യ​വ​സാ​യി​ക​ളു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം പൊ​തു​വേ വി​ല്ല​ന്മാ​രാ​യി​രി​ക്കു​മെ​ന്നും ഇ​ങ്ങ​നെ ചി​ത്രീ​ക​രി​ക്കു​ന്ന​ത് പാ​പ​വും പാ​ത​ക​വു​മാ​ണെ​ന്നും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ക​മ​ൽ. ക​ഥ​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ​ നി​ന്നാ​യി​രി​ക്കാം ഇ​ത്ത​ര​മൊ​രു രീ​തി വ​ന്നി​രി​ക്കു​ക.എ​ന്നാ​ൽ, ഞാ​ൻ പ​രി​ച​യ​പ്പെ​ട്ട സ​മ്പ​ന്ന​രി​ൽ പ്ര​ത്യേ​കി​ച്ച് ഗ​ൾ​ഫി​ലു​ള്ള വ്യ​വ​സാ​യി​ക​ളെ​ല്ലാ​വ​രും വ​ള​രെ ന​ല്ല മ​നു​ഷ്യ​സ്നേ​ഹി​യും എ​ല്ലാ​വ​രു​മാ​യും സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​വ​രു​മാ​ണെ​ന്നും ക​മ​ൽ പ​റ​ഞ്ഞു. ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ലെ ബാ​ൾ​റൂ​മി​ൽ പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി ആ​ർ. ഹ​രി​കു​മാ​റി​ന്‍റെ ആ​ത്മ​ക​ഥ​യാ​യ ഹ​രി​ക​ഥ-​ലോ​ഹം​കൊ​ണ്ട് ലോ​കം നി​ർ​മി​ച്ച ക​ഥ​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ന​ട​ൻ സൈ​ജു കു​റു​പ്പ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ക​വി​യും…

Read More

ഇതെല്ലാം സിനിമയുടെ നാശത്തിന്‍റെ ലക്ഷണങ്ങൾ; കമൽ

മലയാളസിനിമയുടെ പ്രിയ സംവിധായകനാണ് കമൽ. പൈങ്കിളി സംവിധായകൻ എന്നു ചിലർ ആക്ഷേപം പുറപ്പെടുവിക്കുന്പോഴും ഒരുകാലത്ത് വാണിജ്യസിനിമകളുടെ അവിഭാജ്യഘടകമായിരുന്നു കമൽ എന്ന സംവിധായകൻ. നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ സിനിമാജീവിതമാണ് കമലിന്‍റേത്. അവിടെ വിജയങ്ങളുണ്ട്, അതുപോലെ തന്നെ പരാജയങ്ങളുടെ വലിയ കയ്പ്പും അദ്ദേഹത്തിന്‍റെ കരിയറിലുണ്ട്. പുതുസിനിമയിലെ ചില പ്രവണതകളെക്കുറിച്ച് കമൽ പറഞ്ഞത് ഗൗരവമേറിയ കാര്യങ്ങളാണ്. ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ വ​യ​ല​ൻ​സി​ലേ​ക്ക് മാ​റിയെന്ന് കമൽ. അ​ത് സി​നി​മ​യ്ക്ക് ഗു​ണം ചെ​യ്യി​ല്ല. ത​ല വെ​ട്ടു​ക, ചോ​ര തെ​റി​പ്പി​ക്കു​ക എ​ന്ന നി​ല​യി​ലേ​ക്ക് നാ​യ​ക സ​ങ്ക​ൽപ്പം മാ​റി​യി​ട്ടു​ണ്ട്….

Read More