സച്ചി അസുഖമായി കിടക്കുന്ന സമയത്ത് ഞാന്‍ വളരെ അധികം വിഷമിച്ചിട്ടുണ്ട്: മേജര്‍ രവി

മലയാളികള്‍ക്ക്  ആര്‍മിയെയും പട്ടാളക്കാരെയും പരിചയപ്പെടുത്തിയ മലയാള സംവിധായകനാണ് മേജര്‍ രവി. സംവിധായകന്‍ എന്നതിലുപരി നല്ല ഒരു നടന്‍ കൂടിയാണ് മേജര്‍ രവി. അനാര്‍ക്കലിയിലെ നേവി ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതിന്റെ സംവിധായകനായ സച്ചിയുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് മേജര്‍ രവി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. സച്ചി മരിക്കുന്നതിന് രണ്ട് ദിവസം അദ്ദേഹത്തെ കണ്ടുവെന്നും മേജര്‍ രവി പറയുന്നു. സച്ചിയുമായുള്ള ആത്മബന്ധം അനാര്‍ക്കലി മുതല്‍ തുടങ്ങിയതാണ്. പടം കഴിഞ്ഞ് കുണ്ടന്നൂരിലെ ഫ്‌ളാറ്റില്‍…

Read More

പ്രിയദര്‍ശന്‍ എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും; ശ്രീനിവാസന്‍

മലയാളികളെ നിരവധി സിനിമകളിലൂടെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ശ്രീനിവാസന്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഇപ്പോഴിതാ ഫിലിം ഫ്രറ്റേണിറ്റി അവാര്‍ഡ് ചടങ്ങില്‍ ശ്രീനിവാസന്‍ പ്രിയദര്‍ശനെ കുറിച്ച് സ്റ്റേജില്‍ മുമ്പ് സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘പ്രിയദര്‍ശന്‍ ഇവിടെയുണ്ടെന്ന് വിനീത് പറഞ്ഞു. അദ്ദേഹം ഇവിടെ ഉണ്ടെന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. കാരണം ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുണ്ടായിരിക്കുക എന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ മനിസിലിരിപ്പ്…

Read More

‘വേണ്ട, ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു, പ്രൊഡ്യൂസറോട് അഡ്വാൻസ് വാങ്ങിയിട്ടാണ് മുകേഷ് അങ്ങനെ പറഞ്ഞത്’; തുളസിദാസ്

ഒരുപിടി ഹിറ്റ് സിനിമകൾ മലയാള സിനിമാ ലോകത്ത് സൃഷ്ടിച്ച സംവിധായകനാണ് തുളസിദാസ്. മിമിക്‌സ് പരേഡ്, കാസർകോഡ് കാദർ ഭായ് തുടങ്ങിയവ തുളസിദാസിന്റെ ഹിറ്റ് സിനിമകളാണ്. സിദ്ദിഖ്, ജഗദീഷ്, ബൈജു തുടങ്ങിയവരെയെല്ലാം കേന്ദ്രകഥാപാത്രമാക്കി തുളസിദാസ് സംവിധാനം ചെയ്ത സിനിമയാണ് മിമിക്‌സ് പരേഡ്. 1991 ൽ പുറത്തിറങ്ങിയ സിനിമ മികച്ച വിജയം നേടി. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് തുളസിദാസിപ്പോൾ. ചിത്രത്തിലേക്ക് ആദ്യം നായകനായി പരിഗണിച്ചത് മുകേഷിനെയാണ് തുളസിദാസ് പറയുന്നു. എന്നാൽ മുകേഷിൽ നിന്നുമുണ്ടായ സമീപനമാണ് നടനെ പകരം സിദ്ദിഖിനെ നായകനാക്കിയതിന് കാരണമെന്നും…

Read More

‘മമ്മൂട്ടി വാശി പിടിച്ചതോടെ മോഹൻലാലിന്റെ ഡയലോഗ് കട്ടുചെയ്തു,അന്ന് പോകാൻ നേരം ഇനി നമ്മൾ കാണില്ലെന്ന് ലാൽ പറഞ്ഞു’; സംവിധായകൻ സാജൻ

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച സിനിമകളിൽ ഒന്നാണ് ഗീതം. മോഹൻലാൽ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളാണ് ചെയ്തത്. ഗീതയുടെ ഭർത്താവിന്റെ വേഷമാണ് മോഹൻലാൽ ചെയ്തത്. മോഹൻലാൽ കഥാപാത്രത്തിന് ഗീതയുടെ കഥാപാത്രത്തിൽ പിറന്ന അഭിമന്യുവെന്ന മകനെ മമ്മൂട്ടി എടുത്ത് വളർത്തുന്നു. വർഷങ്ങൾക്കുശേഷം മോഹൻലാൽ കുഞ്ഞിനെ അന്വേഷിച്ച് നാട്ടിൽ എത്തുന്നതും തുടർന്ന് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കണ്ടു കണ്ടറിഞ്ഞു അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്ത സാജനാണ് ഗീതവും സംവിധാനം ചെയ്തത്. ഇപ്പോഴിതാ ശ്രീനിവാസൻ നടൻ മമ്മൂട്ടിയുടെ ഈഗോയെ…

Read More

‘അനീഷിനെ ചീത്ത വിളിച്ച സംവിധായകൻ താനല്ല’: ഒമർ ലുലു

സിബി മലയില്‍ സംവിധാനം ചെയ്ത ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് അനീഷ് സിനിമയിൽ അരങ്ങേറിയത്. മുപ്പത്തിയെട്ടുകാരനായ അനീഷ് ഏറ്റവും അവസാനം സുപ്രധാനമായൊരു വേഷം ചെയ്തത് കല്യാണി പ്രിയദർശൻ നായികയായ ശേഷം മൈക്കിൽ ഫാത്തിമയിലാണ്. കല്യാണിയുടെ കഥാപാത്രത്തിന്റെ സഹോദരനായിട്ടാണ് അനീഷ് അഭിനയിച്ചത്. സോഷ്യൽമീഡിയയിലും വളരെ ആക്ടീവായ അനീഷ് കഴിഞ്ഞ ​ദിവസം നൽകിയൊരു അഭിമുഖം വലിയ രീതിയിൽ‌ ചർച്ചയായിരുന്നു. സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള അനുഭവങ്ങൾ വിവരിക്കുന്നതിടെ അപമാനിക്കപ്പെട്ട ചില സംഭവങ്ങളും അനീഷ് വെളിപ്പെടുത്തിയിരുന്നു. ‘ചില ആളുകള്‍…

Read More

 മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെച്ച് ‘ഗുണ’ സംവിധായകന്‍

മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെക്കുകയാണ് സന്താനഭാരതി. ഗുണ ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് സന്താനഭാരതിയുടെ പ്രതികരണം. “​ഗുണ കേവ് പശ്ചാത്തലമാക്കി ഒരു സിനിമ വന്നിട്ടുണ്ടെന്നും തിയറ്ററില്‍ നന്നായി പോകുന്നുണ്ടെന്നുമൊക്കെ എന്നോട് ചിലര്‍ പറഞ്ഞിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഞാന്‍ സിനിമ കണ്ടത്. പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ ​ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ്…

Read More

‘പ്രേമലു’; ഇനി സിനിമ എടുക്കലല്ല, ഇതുപോലുള്ള സിനിമകൾ ഇരുന്ന് കാണണം: പ്രിയദർശൻ

നസ്ലിൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പ്രേമലുവിനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. ഇതാണ് എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞ സംവിധായകൻ നസ്ലിനെ അഭിനന്ദിക്കുകയും ചെയ്തു. ഇനി സിനിമകൾ ചെയ്യലല്ല, പകരം ഇത്തരത്തിലുള്ള നല്ല സിനിമകൾ ഇരുന്ന് കാണാനാണ് പോകുന്നതെന്നും പ്രിയദർശൻ പറഞ്ഞു.  “സൂപ്പർ ഫിലിം. എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്നർ. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ ഒന്ന്…

Read More

സംവിധായകന്റെ വസതിയിൽ മോഷണം; ദേശീയപുരസ്‌കാരം തിരിച്ചുനൽകി മോഷ്ടാക്കൾ

ദേശീയപുരസ്‌കാര ജേതാവായ തമിഴ്സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ നടന്ന മോഷണത്തിൽ സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തിൽ പുതിയൊരു വഴിത്തിരിവ്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനൽകിയിരിക്കുകയാണ് മോഷ്ടാക്കൾ. കഴിഞ്ഞദിവസമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയിൽനിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണം പോയത്. ഇതിലെ ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കൾ കഴിഞ്ഞദിവസം രാത്രി തിരികെ നൽകിയത്. പോളിത്തീൻ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളിൽ വെയ്ക്കുകയായിരുന്നു….

Read More

ആ കിടപ്പറ സീൻ കണ്ട് തിയറ്ററിലിരുന്ന ഭാര്യ പൊട്ടിക്കരഞ്ഞു: ടി.ജി. രവി

വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ മാനങ്ങൾ നൽകിയ നടനാണ് ടി.ജി. രവി. സ്‌ക്രീനിൽ രവിയെ കാണിക്കുമ്പോൾ തന്നെ ഒരു ബലാത്സംഗം ഉറപ്പ് എന്നു കാണികൾ വിളിച്ചുപറഞ്ഞിരുന്നതായി പഴയ തലമുറയിലെ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഒരു സീൻ രവിയുടെ ഭാര്യയെ കരയിച്ചു. അതിനെക്കുറിച്ചു പറയുകയാണ് ടി.ജി. രവി: ‘കിടപ്പറ സീനുകളിൽ ഞാൻ അഭിനയിക്കുന്നതു കണ്ടാൽ ഭാര്യയ്ക്കു യാതൊരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ ഒരിക്കൽ ഭാര്യയ്ക്കു കരയേണ്ട സാഹചര്യമുണ്ടായി. അതിന് വഴിയൊരുക്കിയ സംവിധായകനെ പിന്നീടു തല്ലുകയും ചെയ്തു. സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങളാണ് ഞാൻ…

Read More

മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേൽ സെൻസറിങ് നടക്കുന്നു; ജിയോ ബേബി

ഒരു കലാകാരൻ എന്ന നിലയിൽ രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ ഭയം തോന്നുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേൽ സെൻസറിങ് നടക്കുന്നുവെന്ന് ജിയോ ബേബി പറയുന്നു. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന നടക്കുന്ന കാര്യങ്ങളിൽ ഭയം തോന്നുന്നു. സിനിമയ്ക്ക് മേൽ മതപരമായും രാഷ്ട്രീയപരമായും സെൻസറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിർമാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ് – ജിയോ ബേബി കൂട്ടിച്ചേർത്തു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, കാതൽ- ദ…

Read More