ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ കേസ്

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രാംഗോപാൽ വർമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. നായിഡുവിന് പുറമെ ജനസേന പാർട്ടി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ചിത്രവും രാംഗോപാൽ വർമ്മ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചിരുന്നു. ടിഡിപി നേതാവ് രാമലിംഗമാണ് പ്രകാശം ജില്ലയിലെ മഡിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നായിഡുവിനെയും പവൻ കല്യാണിനെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് രാംഗോപാൽ വർമയുടേതെന്ന് പരാതിക്കാരൻ ആരോപിച്ചു. നായിഡുവിന് പുറമെ ഭാര്യ ബ്രാഹ്മണി,…

Read More