
അത് ഒഫീഷ്യൽ ട്രയിലറല്ല, വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്; ആടുജീവിതം വീഡിയോ പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്ന് ബ്ലസി
ആടുജീവിതത്തിൻറെ ട്രയിലറെന്ന പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതികരണവുമായി സംവിധായകൻ ബ്ലസി. പ്രചരിക്കുന്നത് ഒഫീഷ്യൽ ട്രയിലർ അല്ലെന്നും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ബ്ലസി ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. ട്രയിലറെന്നു പറഞ്ഞാൽ ഒരു മിനിറ്റിലോ ഒന്നര മിനിറ്റിലോ ഒതുങ്ങുന്നതാണ്. എന്നാൽ പ്രചരിക്കുന്ന വീഡിയോ മൂന്നര മിനിറ്റോളമുണ്ടെന്നും ബ്ലസി കൂട്ടിച്ചേർത്തു. ഇന്നലെ വൈകിട്ട് മുതലാണ് ആടുജീവിതത്തിൻറെ ട്രയിലറെന്ന പേരിൽ വീഡിയോ ലീക്കായത് .കുറച്ചു സമയം കഴിഞ്ഞപ്പോൾ നായകൻ പൃഥ്വിരാജ് തന്നെ ഈ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും ചെയ്തു….