പ്രേക്ഷകരുടെ മുന്‍വിധിയാണ് പ്രശ്നം;  ‘വാലിബന്‍’ പ്രതികരണങ്ങളെക്കുറിച്ച് സംവിധായകന്‍ അനുരാഗ്

മലൈക്കോട്ടൈ വാലിബൻ ഗംഭീര സിനിമയെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. മലൈക്കോട്ടൈ വാലിബന് പോയത് അങ്കമാലി ഡയറീസോ ഈ മാ യൗവും കാണാനല്ല. മോഹൻലാലും ലിജോയും ഇത്തവണ എന്ത് ചെയ്തുവെന്നതാണ് തനിക്ക് കാണേണ്ടിയിരുന്നത്. സിനിമ എന്താകണമെന്ന് മനസിൽ തീരുമാനിച്ചെത്തുന്നവർ സ്ക്രീനിലെ സിനിമ ആസ്വദിക്കുന്നില്ല. ഈ മോഹൻലാലിനെയല്ല കാണാൻ ഉദ്ദേശിച്ചതെന്ന് പറയുന്നവരുടേതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ എല്ലാവരും സിനിമ നിരൂപകരാണ്. വിവേകമുള്ള ചലച്ചിത്ര നിരൂപകരെ മാത്രമെ താൻ കേൾക്കാറുള്ളു; ബാക്കിയെല്ലാം അഭിപ്രായങ്ങളാണ്. എല്ലാവർക്കും സ്വന്തം അഭിപ്രായം ഉണ്ടാവുന്നത് നല്ലതാണ്എന്നാൽ…

Read More