അർജ്ജുനായുള്ള രക്ഷാദൗത്യം; കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സുപ്രീംകോടതി

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയായ അർജ്ജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. വിഷയത്തിൽ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വിഷയമാണെന്നും ഗൗരവകരമായ വിഷയമാണെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. പ്രതീക്ഷയിൽ മാത്രമാണ് മുന്നോട്ട് പോകുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഹർജിയിൽ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്. വിഷയത്തിൽ കർണാടക ഹൈക്കോടതിയെ ഉടൻ സമീപിക്കാനും കോടതി നിർദേശിച്ചു. വിഷയം ഉടനടി പരിഗണിക്കാൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നൽകി….

Read More

ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം “മിറാഷ്”

“ഒരാൾക്ക് യഥാർത്ഥ ജീവിതം ഇല്ലെങ്കിൽ, അയാൾ മരീചികകളിലൂടെയാണ് ജീവിക്കുന്നത്. അത് ഒന്നുമില്ലാത്തതിനേക്കാൾ മികച്ചതാണ്.” ഇവിടെ ആരംഭിക്കുന്നു “മിറാഷ് “. ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് “മിറാഷ്”. ക്ലൗഡ് വാക്കറിന്റെ ബാനറിൽ പ്രിയദർശിനി പി എം നിർമ്മിക്കുന്ന ഈ രണ്ടാമത്തെ ചിത്രത്തിൻ്റെ ഛായാഗ്രഹണം റിതു ഹർഷൻ നിർവ്വഹിക്കുന്നു. ഭാവനയുടെയും യാഥാർത്ഥ്യത്തിൻ്റെയും മണ്ഡലങ്ങളിലേക്കുള്ള ഒരു യാത്രയ്ക്കായി കാത്തിരിക്കുന്നതിന്റെ നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സുബിൻ സുരേഷ് എഴുതുന്നു. സംഗീതം-ഋത്വിക്…

Read More

ബേലൂർ മഖ്ന: കേരളം, കർണാടക, തമിഴ്നാടും ചേർന്ന് സംയുക്ത പദ്ധതി വേണമെന്ന് ഹൈക്കോടതി

ജനവാസ മേഖലയിലേക്കു കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് നേരിടാനായി കേരളം, കർണാടക, തമിഴ്നാട് അഡീഷനൽ ചീഫ് സെക്രട്ടറിമാരുടെ തലത്തിൽ സംയുക്ത കർമപദ്ധതി തയാറാക്കണമെന്നു ഹൈക്കോടതി. വയനാട്ടിൽ ആക്രമണം അഴിച്ചുവിട്ട ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാൻ കേരള വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ആന കർണാടക വനാതിർത്തിയിലേക്കു കടന്നാൽ ഉണ്ടാകുന്ന നിയമാധികാര പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.  വയനാട് കലക്ടർ, ജില്ല പൊലീസ് മേധാവി, എഡിജിപി, അഡീഷനൽ…

Read More

‘തുടർച്ചയായി മത്സരിക്കുന്നതിനാൽ പിന്മാറാൻ തയ്യാറായിരുന്നു’; നേതൃത്വം അംഗീകരിച്ചില്ലെന്ന് കൊടിക്കുന്നിൽ

മാവേലിക്കരയിൽ മത്സരത്തിനൊരുങ്ങാൻ പാർട്ടി നിർദേശിച്ചെന്നു കൊടിക്കുന്നിൽ സുരേഷ് എം.പി. തുടർച്ചയായി മത്സരിക്കുന്നതിനാൽ പിന്മാറാൻ തയ്യാറായിരുന്നു. പക്ഷേ, നേതൃത്വം അംഗീകരിച്ചില്ലെന്നും മത്സരത്തിനൊരുങ്ങാൻ നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. 23-നു കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും നേതൃത്വം നൽകുന്ന സമരാഗ്നിയോടെ തിരഞ്ഞെടുപ്പു പ്രവർത്തനം സക്രിയമാകും. 28-നു ചെങ്ങന്നൂരിൽ പാർലമെന്റ് മണ്ഡല നേതൃയോഗത്തിൽ തിരഞ്ഞെടുപ്പു കമ്മിറ്റികളുണ്ടാക്കും. ഒൻപതുതവണ മത്സരിച്ച കൊടിക്കുന്നിൽ ഏഴുപ്രാവശ്യം ജയിച്ചു. മാവേലിക്കര മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേത് ഹാട്രിക് ജയമായിരുന്നു. അതിനുമുൻപ് അടൂർ മണ്ഡലത്തിൽനിന്നാണ് ആറുതവണ മത്സരിച്ചത്.

Read More

വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ല; ഇ.ഡിക്ക് അപേക്ഷ നൽകാൻ ബാങ്കിന് നിർദേശം നൽകി കോടതി

കരുവന്നൂർ സഹകരണ ബാങ്കിൽ ഭൂമി പണയപ്പെടുത്തി എടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹർജിയിൽ നിർദേശവുമായി ഹൈക്കോടതി. ആധാരം തിരികെ ലഭിക്കുന്നതിനായി ഇ.ഡിക്ക് അപേക്ഷ നൽകാൻ കോടതി ബാങ്കിന് നിർദേശം നൽകി. അപേക്ഷയിൽ മൂന്നാഴ്ചയ്ക്കകം ഇ.ഡി തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.  50 സെന്റ് ഭൂമി പണയപ്പെടുത്തി എടുത്ത വായ്പ ഡിസംബർ 27 നു പൂർണമായി തിരിച്ചടച്ചിട്ടും ആധാരം ഇ.ഡിയുടെ കസ്റ്റഡിയിലാണെന്നു പറഞ്ഞ് മടക്കി നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി ഫ്രാൻസിസ് (80) ആണ് ഹൈക്കോടതിയെ സമീപിച്ചത്….

Read More