
ഖത്തർ നയതന്ത്ര സംഘം സിറിയയിൽ ; സന്ദർശനം 13 വർഷത്തിന് ശേഷം
13 വർഷത്തെ ഇടവേളക്കുശേഷം ഖത്തറിന്റെ ആദ്യ ഉന്നതതല നയതന്ത്ര സംഘം സിറിയൻ മണ്ണിൽ കാലുകുത്തി. വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച സിറിയൻ ജനതക്ക് പിന്തുണയുമായി ഡമസ്കസിലെത്തിയത്. ബശ്ശാറുൽ അസദിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത അഹ്മദ് അൽ ഷാറ എന്ന അബു മുഹമ്മദ് അൽ ജൂലാനിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സിറിയയുടെ പുനർനിർമാണത്തിൽ ഖത്തറിന്റെ പിന്തുണ അറിയിച്ചു. ഊർജ, തുറമുഖ നിർമാണപദ്ധതികളിൽ…