
സൗദി- ഇറാൻ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കും ; ഇരു രാജ്യങ്ങളിലേയും മന്ത്രിമാർ ചർച്ച നടത്തി
സൗദി- ഇറാൻ നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാനുള്ള നടപടികളുമായി ഇരുരാജ്യങ്ങളിയിലെയും മന്ത്രിമാർ ചർച്ച നടത്തി. സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽ ഖരീജിയും ഇറാൻ വിദേശകാര്യ ആക്ടിങ് മന്ത്രി അലി ബഗേരി കാനിയുമാണ് കഴിഞ്ഞ ദിവസം തെഹ്റാനിൽ കൂടിക്കാഴ്ച നടത്തിയത്. ഏഷ്യ കോർപറേഷൻ ഡയലോഗ് ഫോറത്തിന്റെ (എ.സി.ഡി) വിദേശകാര്യ മന്ത്രിമാരുടെ 19മത് യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ പ്രതിനിധീകരിച്ച് എൻജി. വലീദ് അൽ ഖരീജി സൗദി പ്രതിനിധി സംഘത്തെ സമ്മേളനത്തിലേക്ക് നയിച്ചു….