ഇന്ത്യ- കാനഡ നയതന്ത്ര ബന്ധ തകർച്ചയ്ക്ക് കാരണം ജസ്റ്റിൻ ട്രൂഡോയെന്ന് വിദേശകാര്യമന്ത്രാലയം; ഒരു തെളിവുകളും നൽകിയിട്ടില്ലെന്ന് ഇന്ത്യ

ഇന്ത്യ കാനഡ നയതന്ത്ര ബന്ധ തകർച്ചയ്ക്ക് കാരണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെന്ന് വിദേശകാര്യമന്ത്രാലയം. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവുകളും കാനഡ നൽകിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. നിജ്ജർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് ട്രൂഡോ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ആക്ടിംഗ് ഹൈകമ്മീഷണർ അടക്കം ആറുപേരെയാണ് ഇന്ത്യ പുറത്താക്കിയത്. ആക്ടിങ് ഹൈകമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈകമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി…

Read More

പ്രജ്ജ്വൽ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്: റദ്ദാക്കണമെന്ന് വീണ്ടും കര്‍ണാടകം

ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാ‍ർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി കർണാടക സർക്കാർ. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കത്തെഴുതി.  പിന്നാലെ ഇക്കാര്യം കേന്ദ്ര സര്‍ക്കാരും പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു, ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത പ്രജ്വൽ രാജ്യം വിടാനും ഒളിവിൽ പോകാനും നയതന്ത്ര പാസ്പോർട്ട് ദുരുപയോഗം ചെയ്തു എന്നത് തന്നെ…

Read More