അദ്ഭുതം ആ കണ്ടെത്തൽ…; 145 ദശലക്ഷം വർഷം മുന്പ് ജീവിച്ചിരുന്ന ഭീമാകാരനായ ദിനോസറിൻറെ അസ്ഥികൾ പോർച്ചുഗലിൽ

പോർച്ചുഗലിലെ പോന്പലിൽ വീടിൻറെ നിർമാണവുമായി ബന്ധപ്പെട്ടു മണ്ണു നീക്കം ചെയ്യുമ്പോഴാണ് സ്ഥലം ഉടമയുടെ കണ്ണിൽ അദ്ഭുതകരമായ അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തൻറെ മുറ്റത്തുനിന്നു ലഭിച്ചത് ദിനോസറിൻറെ അസ്ഥികളാണെന്നു സംശയം തോന്നിയ അദ്ദേഹം ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടു. ദിനോസറിൻറെ അവശിഷ്ടങ്ങളാണെന്നു സ്ഥിരീകരിച്ച ഗവേഷകസംഘം ആ വർഷം തന്നെ അവിടെ ഖനനം ആരംഭിച്ചു. യൂറോപ്പിൽ, ഒരുപക്ഷേ ലോകത്ത് കണ്ടെത്തിയതിൽ ഏറ്റവും വലിയ അവശിഷ്ടങ്ങളാണിതെന്ന് പോർച്ചുഗൽ ലിസ്ബൺ സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസസിലെ പാലിയൻറോളജിസ്റ്റായ എലിസബത്ത് മലഫയ വ്യക്തമാക്കി. ജീവിച്ചിരുന്നപ്പോൾ ഏകദേശം 39 അടി…

Read More