
11 വർഷം നീണ്ട യുദ്ധ ഭൂമിയിലെ ജീവിതം ; ഒടുവിൽ തൃശൂർ സ്വദേശി ദിനേശൻ നാട്ടിലേക്ക്
നീണ്ട പതിനൊന്ന് വര്‍ഷം യുദ്ധഭൂമിയില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി ഒടുവില്‍ നാട്ടിലേക്ക്. യമനിലെ യുദ്ധഭൂമിയില്‍ പതിനൊന്ന് വര്‍ഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശിക്ക് ഒടുവില്‍ മോചനമായത്. 2014 ല്‍ യമനില്‍ എത്തിയ എടക്കുളം പടിഞ്ഞാറ്റുമുറി കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന് ദിനേശ (49) നാണ് കേന്ദ്രസര്‍ക്കാരിന്റെയും നാട്ടിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ച് എത്താനുള്ള വഴി തെളിഞ്ഞത്. 2014 ല്‍ യമനില്‍ എത്തിപ്പെട്ട സമയത്ത് ഉടലെടുത്ത ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് എജന്റുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പാസ്പോര്‍ട്ട്…