
അധിക്ഷേപ പരാമർശം ; കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയ്ക്കും ബിജെപി നേതാവ് ദിലീപ് ഘോഷിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
മോശം പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് ദിലീപ് ഘോഷിനും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിനാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയത്. ബോളിവുഡ് നടിയും മാണ്ഡ്യയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയ്ക്ക് താക്കീത് ലഭിച്ചത്. കങ്കണയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ, സുപ്രിയ ശ്രിനാതെ തന്റെ ഇന്‍സ്റ്റാഗ്രാം…