” C. I.D മൂസ ” വീണ്ടും, ജൂലൈ ആദ്യ ആഴ്ചയിൽ ഔദ്യോഗിക പ്രഖ്യാപനം

ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം നിർവ്വഹിച്ച 2003 ൽ വൻ വിജയം നേടിയ ചിത്രമാണ് ” C. I.D മൂസ ” .20 വർഷങ്ങൾക്ക് ശേഷം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് സംവിധായകൻ ജോണി ആന്റണി ഒരു ദ്യശ്യ മാദ്ധ്യമവുമായുള്ള ഇന്റർവ്യൂവിൽ പ്രഖ്യാപിച്ചു. 2023 ജൂലൈ ആദ്യ ആഴ്ചയിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മൂലംകുഴിയിൽ സഹദേവൻ /സി.ഐ.ഡി മൂസ എന്നി വേഷങ്ങളിലാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഭാവന( മീന )…

Read More

ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ തിയേറ്ററിൽ തന്നെ, പുതിയ അപ്ഡേറ്റുമായി നിർമ്മാതാക്കൾ

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമാസ്വാദകർ കാത്തിരിക്കുന്ന ജനപ്രിയ നായകൻ ദിലീപിന്റെ ഫാമിലി പാക്ക്‌ഡ്‌ ഫൺ റൈഡർ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. റാഫിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ നിർമ്മാതാക്കളായ ബാദുഷ.എൻ.എം, ഷിനോയ് മാത്യൂ, രാജൻ ചിറയിൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ ബാദുഷ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ഇപ്രകാരമാണ്, “വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായികാത്തിരിക്കുകയാണെന്ന് അറിയാം….

Read More

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമെന്ന് ദിലീപ്. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്നും ദിലീപ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിച്ചിരിക്കുന്നു. കൂടാതെ കാവ്യാ മാധവന്റെ അച്ഛൻ മാധവനെയും, അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നടന്‍ ദിലീപിനെ സഹായിച്ചെന്ന കേസില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ പുതിയ മൊഴിയിലെ വിവരങ്ങൾ പരിശോധിക്കുമെന്നും വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ വ്യക്തവരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലിൽ മുൻ നിലപാടിൽ തന്നെ ഷോൺ ഉറച്ചുനിന്നു. തനിക്ക് ലഭിച്ച സന്ദേശം ദിലീപിൻ്റെ സഹോദരന് അയച്ച് കൊടുക്കുക മാത്രമാണ് ചെയ്തത്. ആര് അയച്ചു എന്ന കാര്യം ഓർക്കുന്നില്ലെന്നുമാണ് ഷോൺ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരിക്കുന്നത്….

Read More

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്. സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം…

Read More