ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. അതിജീവിതയ്ക്ക് ഏറെ ആശ്വാസം നൽകുന്ന വിധിയാണിത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുമാറിയതിൽ വസ്തുതാ പരിശോധന നടത്തണമെന്ന് ഉത്തരവിട്ട ഹൈക്കോടതി അതിന് സെഷൻസ് ജഡ്ജിക്ക് ഏത് ഏജൻസിയെയും ആശ്രയിക്കാമെന്നും വ്യക്തമാക്കി….

Read More

ദിലീപിന്റെ ജന്മദിനത്തിന് ‘തങ്കമണി’ സെക്കന്റ് ലുക്ക് പോസ്റ്റർ എത്തി

ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ‘തങ്കമണി’എന്ന ചിത്രത്തിന്റെ സെക്കന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ജനപ്രിയനായകൻ ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമായ ‘തങ്കമണി’ യുടെ സെക്കന്റ് ലുക്ക് പോസ്റ്ററാണ് റിലീസായത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്,…

Read More

‘തങ്കമണി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

തങ്കമണി സംഭവത്തിന്റെ വാർഷിക ദിനത്തിൽ ‘ തങ്കമണി’സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ജനപ്രിയനായകൻ ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമായ ‘തങ്കമണി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസായത്. ജനപ്രിയ നായകൻ ദിലീപിന്റെ നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര ചിത്രത്തിലുണ്ട്….

Read More

ആ ചിത്രത്തിന് സംഭവിച്ചത് എന്തെന്ന് ആറിയില്ല, പിന്നീട് ദിലീപും ഞാനും ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല; ലാൽ ജോസ്

ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് പലയിടങ്ങളിൽ ലാൽ ജോസ് സംസാരിച്ചിട്ടുണ്ട്. നടനെ ഇന്നത്തെ താരമാക്കി മാറ്റിയതിൽ ലാൽ ജോസ് ചിത്രങ്ങൾ വഹിച്ച പങ്കും ചെറുതല്ല. ലാൽ ജോസിന്റെ മീശമാധവൻ എന്ന ചിത്രത്തിന് ശേഷമാണ് ദിലീപിന്റെ താരമൂല്യം കുതിച്ചുയരുന്നത്. എന്നാൽ ദിലീപും ലാൽ ജോസും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് വർഷങ്ങളായി. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ലാൽ ജോസ്. 2013 ൽ പുറത്തിറങ്ങിയ ഏഴ് സുന്ദര രാത്രികൾ ആണ് ലാൽ ജോസ് സംവിധാനം ചെയ്ത അവസാന ചിത്രം. ഈ സിനിമയ്ക്ക് സംഭവിച്ചതെന്തെന്ന് ലാൽ…

Read More

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈം ബ്രാഞ്ച് , അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. കൂടാതെ തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല.ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നുമാണ് സര്‍ക്കാരിൻ്റെ നിലപാട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ്…

Read More

ദിലീപേട്ടന്‍ എന്നെ സ്വന്തം വീട്ടിലെ അംഗത്തെപോലെയാണ് കാണുന്നത്; തമന്ന ഭാട്ടിയ

ഇന്ത്യന്‍ വെള്ളിത്തിരയിലെ താരറാണിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യ ഇളക്കിമറിച്ച തമന്നയ്ക്ക് പതിനായിരക്കണക്കിന് ആരാധകരാണ് ഉള്ളത്. രജനികാന്ത് ചിത്രം ജെയിലറില്‍ നായികയായതോടെ തമന്നയുടെ താരമൂല്യം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ പുതിയ വെബ്‌സീരിസിന്റെ പ്രമോഷന്‍ ചടങ്ങില്‍ തമന്ന നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. കാണാന്‍ ഭംഗിയുളള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല. അവര്‍ക്ക് ഗൗരവമുളള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ചാപ്പ കുത്തിയിരിക്കുകയാണ്. ഇതു വിചിത്രമായ സംഭവമാണ്. റോബി ഗ്രെവാള്‍ സംവിധാനം ചെയ്ത ആക്‌രി സച്ച് എന്ന വെബ്…

Read More

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവം; നടൻ ദിലീപിന് തിരിച്ചടി, അതിജീവിത നൽകിയ ഹർജിയിലെ വാദം മാറ്റണമെന്ന ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ, അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തളളി. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്. മെമ്മറി കാർഡ് ചോർന്നതിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ ഈ ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ വാദം കേട്ട ജഡ്ജി…

Read More

നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ദിലീപ്, ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും.വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിചാരണ ജൂലായ് 31 ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വീണ്ടും സമയം നീട്ടി ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് റിപ്പോര്‍ട്ട് നല്‍കി. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം…

Read More

ഉമ്മൻ ചാണ്ടിയെ കാണാൻ കോട്ടയത്ത് ജനസാഗരം; മമ്മൂട്ടിയും , സുരേഷ് ഗോപിയും , ദിലീപും തിരുനക്കരയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ സിനിമാതാരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും കോട്ടയം തിരുനക്കരയിലെത്തി. ഭൗതികശരീരം തിരുനക്കരയിൽ എത്തുന്നതിനു മുൻപുതന്നെ, താരങ്ങൾ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. നടന്‍ രമേഷ് പിഷാരടിയും തിരുനക്കരയിലെത്തിയിട്ടുണ്ട്. ഇവരെക്കൂടാതെ, കോൺഗ്രസ് നേതാക്കളും എംപിമാരും എംഎൽഎമാരും മുതിർന്ന സിപിഎം നേതാക്കളായ എം.എ. ബേബി, ഇ.പി. ജയരാജൻ, സുരേഷ് കുറുപ്പ് തുടങ്ങിയവരും തിരുനക്കരയിലെ ജനസഞ്ചയത്തിന്റെ ഭാഗമായിട്ടുണ്ട്. 

Read More

ദിലീപ്-റാഫി ചിത്രം “വോയിസ് ഓഫ് സത്യനാഥൻ” പുതിയ പോസ്റ്റർ

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “വോയിസ് ഓഫ് സത്യനാഥൻ” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. ജൂലായ് പതിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവർ…

Read More