നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ഹർജി വിധി പറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം.മൊഴിപ്പകര്‍പ്പ് നല്‍കാനുള്ള തീരുമാനത്തില്‍ തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയില്ലെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികള്‍ അറിയാന്‍ അവകാശമുണ്ടെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.അതേസമയം മൊഴി നല്‍കേണ്ടതില്ലെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും മൗലികാവകാശം ലംഘിക്കപ്പെട്ടതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അതിജീവിത ചൂണ്ടിക്കാട്ടി. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു…

Read More

‘ദീലിപിനെതിരെ പരാതിപ്പെടാന്‍ അന്ന് നിര്‍ബന്ധിച്ചത് നടന്‍ സിദ്ധീഖും സംവിധായകന്‍ കെ മധുവും’; തുളസീദാസ്

വലിയ വിവാദമായി മാറിയ സംഭവമായിരുന്നു സംവിധായകന്‍ തുളസീദാസ് നടന്‍ ദിലീപിനെതിരെ പരാതി നല്‍കിയ സംഭവം. തന്റെ പക്കല്‍ നിന്നും അഡ്വാന്‍സ് വാങ്ങിയ ശേഷം മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നായിരുന്നു പരാതി. ഈ സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയില്‍ സംഘടനകള്‍ പിളരുക വരെ സംഭവിച്ചു. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് തുളസീദാസ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അ്‌ദേഹം മനസ് തുറന്നത്. ഒരു സിനിമയ്ക്ക് വേണ്ടി ബോംബെയിലുള്ള മലയാളിയായ നിര്‍മ്മാതാവില്‍ നിന്നും 40 ലക്ഷം രൂപ വാങ്ങി…

Read More

ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണണെന്ന ഹർജിയിലെ ഉത്തരവിൽ വിചാരണ കോടതി നടത്തിയ പരാമർശങ്ങൾ, ഒരു കാരണവശാലും കേസിന്റെ അന്തിമ വിചാരണയെ ബാധിക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. യാതൊരു സ്വാധീനവും കൂടാതെ പ്രധാന കേസിലെ അന്തിമ വിചാരണ പൂർത്തിയാക്കണമെന്നും…

Read More

നടിയെ ആക്രമിച്ച കേസ്; ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുന്നത്. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ്…

Read More

മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി ഫിയോക് ; പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ചെയർമാൻ ദിലീപ്

തീയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് സംഘടന അറിയിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് അറിയിച്ചു. ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് ഫെഫ്ക ആരോപിച്ചിരുന്നു. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്നേഹികളോടും പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിതെന്നും ഫെഫ്ക്ക പറഞ്ഞു. നിലപാട് പുന: പരിശോധിക്കണമെന്നും…

Read More

“പ​വി കെ​യ​ർ ടേ​ക്ക​ർ”; ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ റി​ലീ​സാ​യി

ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പി​നൊ​പ്പം അ​ഞ്ചു പു​തു​മു​ഖ നാ​യി​ക​മാ​രു​ള്ള “പ​വി കെ​യ​ർ ടേ​ക്ക​ർ” എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ റി​ലീ​സാ​യി. വി​നീ​ത് കു​മാ​റിന്‍റേതാണ് സം​വി​ധാ​നം. ജോ​ണി ആന്‍റ​ണി, രാ​ധി​ക ശ​ര​ത്കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സ്പ​ടി​കം ജോ​ർ​ജ് തു​ട​ങ്ങി ഒ​രു വ​ൻ താ​ര​നി​ര ത​ന്നെ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്. ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ ദി​ലീ​പ് ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മിക്കു​ന്ന​ത്. അ​ര​വി​ന്ദന്‍റെ അ​തി​ഥി​ക​ൾ​ക്ക് ശേ​ഷം രാ​ജേ​ഷ് രാ​ഘ​വ​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് “പ​വി കെ​യ​ർ ടേ​ക്ക​ർ”. ക​ന്ന​ഡ​യി​ലും മ​ല​യാ​ള​ത്തി​ലും ഹി​റ്റു​ൾ സ​മ്മാ​നി​ച്ച മി​ഥു​ൻ…

Read More

‘പവി കെയർ ടേക്കർ’ ടൈറ്റിൽ പോസ്റ്റർ എത്തി

ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘പവി കെയർ ടേക്കർ’എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. അഞ്ചു പുതുമുഖ നായികമാരുള്ള ഈ ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ഈ തിരക്കഥ സംഭാഷണം, അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ എഴുതുന്നു. ഛായഗ്രഹകൻ – സനു താഹിർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി…

Read More

‘അന്ന് ദിലീപേട്ടൻ ആശ്വസിപ്പിച്ചു, അടുത്തതവണ നോക്കാമെന്ന് പറഞ്ഞു’: ഷാജോൺ

കോമഡിയും ക്യാരക്ടർ വേഷങ്ങളും വില്ലൻ വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന താരമാണ് കലാഭവൻ ഷാജോൺ. മികച്ച മിമിക്രി താരം കൂടിയായ ഷാജോൺ സ്റ്റേജ് ഷോയുമായി ധാരാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സിനിമയിലെ തൻറെ ആദ്യകാലങ്ങൾ കയ്‌പ്പേറിയതായിരുന്നുവെന്ന് ഷാജോൺ പറഞ്ഞിട്ടുണ്ട്. പ്ലാൻ ചെയ്ത് മാറിപ്പോയ സിനിമകളുണ്ട്. കുഞ്ഞിക്കൂനൻ സിനിമയിൽ സായിച്ചേട്ടൻ ചെയ്ത വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കാണ്. മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞതാണ്. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്. ദിലീപേട്ടൻ പറഞ്ഞിട്ടാണ് സംവിധായകനെ ചെന്ന് കാണുന്നത്. ബെന്നി…

Read More

ദിലീപേട്ടനോട് നിനക്കെന്താ ഭ്രാന്തുണ്ടോ വേറേ ആരെയും കിട്ടിയില്ലേ എന്നു ചോദിച്ചവരുണ്ട്; ധർമജൻ ബോൾഗാട്ടി

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി പ്രേക്ഷകഹൃദയം കീഴടക്കിയ നടനാണ് ധർമജൻ ബോൾഗാട്ടി. ദിലീപ്-കാവ്യ കൂട്ടുകെട്ടിലെ വൻ ഹിറ്റുകളിലൊന്നായ പാപ്പി അപ്പച്ചാ എന്ന സിനിമയിൽ താൻ എത്തിയതിനെക്കുറിച്ച് ധർമജൻ പറഞ്ഞത് നേരിയ വേദനയോടെയാണ് ആരാധകർ കേട്ടത്. ധർമജന്റെ വാക്കുകൾ ഇങ്ങനെ, ബ്ലഫ് മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരുന്ന സമയം ദിലീപേട്ടന്റെ ‘പാപ്പി അപ്പച്ചാ’ എന്ന സിനിമയിൽ ഒരു വേഷം ചെയ്യാൻ വിളിച്ചു. ഹരിശ്രീ അശോകനും സലിംകുമാറുമൊക്കെ തിളങ്ങിനിൽക്കുന്ന സമയം. അവരുടെ കൂടെയാ ഞാൻ അഭിനയിക്കേണ്ടത്. ദിലീപേട്ടനോട് നിനക്കെന്താ ഭ്രാന്തുണ്ടോ…

Read More

മക്കളെ കുറിച്ചും അച്ഛനെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ദിലീപ്

പൊതുവേദിയിൽ മക്കളെ കുറിച്ചും അച്ഛനെ കുറിച്ചും തുറന്നു പറഞ്ഞ് നടൻ ദിലീപ്. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്റെ വാർഷികാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അച്ഛനെക്കുറിച്ചും അദ്ദേഹവുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും ദിലീപ് മനസ് തുറന്നത്. ചെറുപ്പത്തിൽ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറിയിട്ടില്ലെന്നും അടുത്തിടപഴകി വന്നപ്പോഴേക്കും തന്നെ വിട്ടു പോയെന്നും ദിലീപ് പറയുന്നു. ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങിൽ മുഖ്യാതിഥിയായി ദിലീപ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ‘എന്റെ ചെറുപ്പത്തിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ അച്ഛന് എന്നോടു കുറിച്ചു കൂടി…

Read More