
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് എതിരായ ബിജെപി നേതാവിന്റെ പരാമർശം; വിശദീകരണം തേടി ബിജെപി നേതൃത്വം
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെ ബിജെപി നേതാവ് ദിലീപ് ഘോഷ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതൃത്വം വിശദീകരണം തേടി. തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ടിഎംസി പ്രതിനിധി സംഘം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത തന്‍റെ അച്ഛൻ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ബിജെപി ബംഗാള്‍ മുൻ അധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ് പറഞ്ഞത്. ഈ…