
110 സേവനങ്ങളുടെ ഡിജിറ്റൽവത്ക്കരണം പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം
ഖത്തറിൽ 110 സേവനങ്ങളുടെ ഡിജിറ്റൽവത്ക്കരണം പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം. പൊതുജനങ്ങൾക്കും കമ്പനികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ കൃഷി, ഭക്ഷ്യസുരക്ഷ, നഗരവികസനം, പൊതു സേവനങ്ങൾ, കമ്യൂണിറ്റി സേവനങ്ങൾ തുടങ്ങി 400 സേവനങ്ങൾ ഡിജിറ്റൽവത്കരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ എവിടെനിന്നും 24 മണിക്കൂറും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് ഉപയോക്താക്കളെ പ്രാപ്തരാക്കും. സേവനങ്ങൾക്കായി ഒരു ഏകീകൃതവും സംയോജിതവുമായ ഇലക്ട്രോണിക് പോർട്ടൽ സ്ഥാപിക്കുക, സുഗമമായ ആശയ വിനിമയത്തിനും എളുപ്പത്തിലുള്ള ആശയ വിനിമയത്തിനും ഒന്നിലധികം ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ ലഭ്യമാക്കുക എന്നിവയാണ്…