
ഡിജിറ്റൽ ഒപ്പുകളുടെ ദുരുപയോഗം: കടുത്ത ശിക്ഷ നൽകുമെന്ന് സൗദി
സൗദിയിൽ സർക്കാർ സ്വകാര്യ മേഖലയിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ഒപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. 5 വർഷം വരെ ജയിലും 50 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. ഇലക്ട്രോണിക് സിഗ്നേച്ചറും രേഖകളുംദുരുപയോഗം ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്റേതാണ് മുന്നറിയിപ്പ് ഇലക്ട്രോണിക് സിഗ്നേച്ചർ, സർട്ടിഫിക്കറ്റുകൾ തുടങ്ങി ഡിജിറ്റൽ രേഖകൾ വ്യാജമായി നിർമ്മിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് ്പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം രേഖകൾ വ്യാജമാണെന്ന് അറിഞ്ഞ് കൊണ്ട് ഉപയോഗിക്കുന്നതും സമാനമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. 5 വർഷം വരെ…