
ഡിജിറ്റൽ നിക്ഷേപത്തിൽ കുതിപ്പിനൊരുങ്ങി ഖത്തർ
നിർമിതബുദ്ധി, സൈബർ സുരക്ഷ, ഇന്റർനെറ്റ് അനുബന്ധ മേഖല ഉൾപ്പെടെ 15 മുൻഗണനാ സാങ്കേതിക വിദ്യകളിൽ ഖത്തറിന്റെ ഡിജിറ്റൽ നിക്ഷേപം വരും വർഷങ്ങളിൽ കുതിച്ചുയരുമെന്ന് റിപ്പോർട്ട്. 2022ലെ 165 കോടി ഡോളറിൽ നിന്ന് 2026 ആകുമ്പോഴേക്ക് ഡിജിറ്റൽ നിക്ഷേപം 570 കോടി ഡോളറിലെത്തുമെന്ന് ഖത്തർ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഐ.ടി, വാർത്താ വിനിമയ മന്ത്രാലയവുമായി സഹകരിച്ച് തയാറാക്കിയ പ്രമോഷൻ ഏജൻസിയുടെ റിപ്പോർട്ടിൽ സ്മാർട്ട് രാജ്യമാക്കുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലെ ഖത്തറിന്റെ ശ്രമങ്ങളെ…