
ഖത്തറിൽ ഇ-ഗേറ്റിലും ഇനി ഡിജിറ്റൽ ഐ.ഡി മതി
ഖത്തറിൽ നിന്ന് വിദേശങ്ങളിലേക്കും തിരികെയും യാത്ര ചെയ്യാൻ ആവശ്യമായി പാസ്പോർട്ടും ഐ.ഡിയുമെല്ലാം ഇനി മൊബൈൽഫോണിലെ ഒറ്റക്ലിക്കിൽ ഒതുങ്ങും. ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി (ക്യൂ.ഡി.ഐ) സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്വദേശികൾക്കും താമസക്കാർക്കും രാജ്യത്തേക്കും പുറത്തേക്കും എളുപ്പത്തിൽ യാത്ര ചെയ്യാം. ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷൻ സർവിസായ ക്യൂ.ഡി.ഐയിലെ പാസ്പോർട്ട്, ഐ.ഡി എന്നിവ ഉപയോഗിച്ചുതന്നെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ ഗേറ്റ് നടപടികൾ പൂർത്തിയാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പങ്കുവെച്ച് വിഡിയോയിലൂടെ വിശദീകരിച്ചു. ആപ്പ്…