
ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ
അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. ……………………………….. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സന്ദർശക വിസ പുതുക്കാൻ…