
ലോകത്ത് ആദ്യമായി ഡിജിറ്റൽ ആസ്തി നിയമം നടപ്പാക്കി ദുബൈ
ലോകത്ത് ആദ്യമായി ഡിജിറ്റൽ ആസ്തി നിയമം നടപ്പാക്കി ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻറർ (ഡി.ഐ.എഫ്.സി). ഫിനാൻഷ്യൽ സെൻററിലെ ഡിജിറ്റൽ ആസ്തി നിക്ഷേപകർക്കും ഉപയോക്താക്കൾക്കും നിയമപരമായ സംരക്ഷണവും ശക്തമായ ചട്ടക്കൂടും നൽകാൻ ലക്ഷ്യമിട്ടാണ് നിയമം രൂപപ്പെടുത്തിയിരിക്കുന്നത്.കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഡിജിറ്റൽ അസറ്റ് വ്യവസായം വളരെ വേഗം വളരുന്നതും ഭാവിയിൽ വലിയ സാധ്യതകളുള്ളതുമാണ്. ഈ സാഹചര്യത്തിലാണ് ഈ മേഖലയിൽ കൃത്യമായി നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഡിജിറ്റൽ അസറ്റുകളുടെ നിയമപരമായ സ്വഭാവത്തെ കുറിച്ച് അവ്യക്തത നിലനിന്നിരുന്നു. അന്താരാഷ്ട്ര തലത്തിൽ ചില മാർഗനിർദേശങ്ങൾ…