
‘നിങ്ങൾ പ്രജ്വൽ രേവണ്ണയായത് കൊണ്ട് നിയമം മാറ്റാനൊന്നും പറ്റില്ല’; ഡിജിറ്റൽ തെളിവുകൾ പ്രതിഭാഗത്തിന് കൈമാറാനാകില്ല: പ്രജ്വൽ രേവണ്ണയുടെ ഹർജിയിൽ ഹൈക്കോടതി
പ്രജ്വൽ രേവണ്ണയുടെ ഹർജിയിൽ നടിയെ ആക്രമിച്ച കേസ് ചൂണ്ടിക്കാണിച്ച് കർണാടക ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കേസിലെ എല്ലാ ഇലക്ട്രോണിക് തെളിവുകളും നൽകണമെന്ന് കാട്ടി പ്രജ്വൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലെ വിധിയിലാണ് ഹൈക്കോടതി നടിയെ ആക്രമിച്ച കേസ് പരാമർശിക്കുന്നത്. കേസിലെ ഡിജിറ്റൽ തെളിവുകൾ പ്രതിഭാഗത്തിന് കൈമാറാനാകില്ലെന്ന് ഹൈക്കോടതി. ഒരേയൊരു കേസിലെ ഡിജിറ്റൽ തെളിവുകൾ കോടതിയുടെ സാന്നിധ്യത്തിൽ പ്രജ്വലിന്‍റെ അഭിഭാഷകർക്ക് പരിശോധിക്കാം. നടിയെ ആക്രമിച്ച കേസിലെ സുപ്രീംകോടതി വിധി പരാമർശിച്ചാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സുപ്രധാനവിധി. ‘നിങ്ങൾ പ്രജ്വൽ…