
കേരളത്തിലെ ദേശീയ പാത വികസനം ദുഷ്കരം: നിതിൻ ഗഡ്കരി
കേരളം ദേശീയ പാത വികസനത്തിൽ കേന്ദ്രവുമായി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ ദേശീയ പാത വികസനം ദുഷ്കരമാണ്. വികസനവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഗഡ്കരി പറഞ്ഞു. അതേസമയം, കേരളത്തിൽ ബിജെപി അത്ര കരുത്തരല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അക്കൗണ്ട് തുറക്കാനാണ് ബിജെപിയുടെ ശ്രമം. രണ്ടോ മൂന്നോ സീറ്റിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. നാഗ്പൂരിൽ അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മൂന്നാം വട്ടവും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി…