
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി കൂട്ടായ്മ
കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഫറൻറ്ലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്) മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഭിന്നശേഷി സഹോദരങ്ങളുടെയും രക്ഷാകർത്താക്കളുടെയും കുടുംബസംഗമം സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.എസ്. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് മുന്നൂറോളം കുടുംബങ്ങൾ പങ്കെടുത്തു.സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേളി മുഖ്യ പങ്കു…