
കൽപ്പാത്തി രഥോത്സവം; പാലക്കാട് തിരഞ്ഞെടുപ്പ് മാറ്റേണ്ടതില്ലെന്ന് ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ
പാലക്കാട് കൽപ്പാത്തി രഥോത്സവ സമയത്ത് ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചത് മാറ്റേണ്ടതില്ലെന്ന അഭിപ്രായവുമായി ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ. രഥോത്സവ സമയത്ത് പുറത്ത് നിന്നുള്ള വോട്ടർമാർ നാട്ടിലെത്തുന്ന സമയമാണെന്നും കൽപ്പാത്തിയിൽ ഏറെയും ബിജെപി വോട്ടുകളായതിനാൽ ഇത് ഗുണം ചെയ്യുമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ അദ്ധ്യക്ഷൻ കത്ത് കൊടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 13, 14, 15 തീയതികളിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്. ഇതിൽ…