
‘ലീഗുമായി അഭിപ്രായ വ്യത്യാസമില്ല, സൗഹൃദ സന്ദർശനം’; വി.ഡി സതീശൻ
ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും പാണക്കാട്ടേത് സൗഹൃദ സന്ദർശനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസിനകത്ത് പ്രശ്നമുണ്ടായാലും ലീഗിനകത്ത് പ്രശ്നമുണ്ടായാലും അതവർ തീർക്കും. രണ്ടും വ്യത്യസ്ഥ പാർട്ടികളാണ്. വർഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാർട്ടിയായാലും അവർക്ക് പ്രശ്നമുണ്ടായാലും പാർട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ രീതിയിൽ ഉള്ള കൂടിക്കാഴ്ച മാത്രമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ച ചെയ്തത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമാണ്. മലപ്പുറത്തെ കോൺഗ്രസ് ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച…