യുഎഇയിൽ നാളെ മുതൽ ഇന്ധനവില കൂടും; പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും കൂടും

യുഎഇയില അടുത്തമാസത്തെ (സെപ്റ്റംബര്‍) ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഓഗസ്റ്റിലേതിനേക്കാൾ 29 ഫിൽസ് വരേയും ഡീസലിന് 45 ഫിൽസും കൂടും. തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം. സൂപ്പർ98ന് അടുത്തമാസം ലിറ്ററിന് 3.42 ദിർഹമാണ് നൽകേണ്ടത്. ഇൗ മാസം (ഓഗസ്റ്റ്) 3.14 ദിർഹം ആയിരുന്നു. സ്പെഷ്യൽ95ന് 3.31 ദിർഹം( 3.02 ), ഇ–പ്ലസ് 3.23 ദിർഹം (2.95 ). ഡീസൽ 45 ഫിൽസ് കൂടി ലിറ്ററിന് 3.40 ദിർഹമാകും. ഇൗ മാസം 2.95 ദിർഹം ആണ്. ജൂണിൽ ഫ്യുവൽ പ്രൈസ്…

Read More

യുഎഇ: പെട്രോൾ, ഡീസൽ വില 2023 ഏപ്രിലിനായി പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില കമ്മിറ്റി ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3 ദിർഹം 1 ഫിൽസാണ് വില. മാർച്ചിൽ ഇത് 3 ദിർഹം 9 ഫിൽസായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2 ദിർഹം 90 ഫിൽസാണ് വില. മാർച്ചിൽ ഇത് 2 ദിർഹം 97 ഫിൽസായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2 ദിർഹം 82 ഫിൽസാണ്, മാർച്ചിൽ 2. ദിർഹം 90…

Read More

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ വില കൂടും; മദ്യവിലയും ഉയരും

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിൻറെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവിൽ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവിൽ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സർക്കാർ ഒട്ടും പിന്നോട്ട് പോയില്ല. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും….

Read More

കേരളത്തിൽ ഇന്ധനവില കൂടും; പെട്രോൾ, ഡീസൽ ലീറ്ററിന് 2 രൂപ സെസ്

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

Read More

യൂറോപ്പിലേക്ക് ഡീസൽ കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്

യൂറോപ്പിലേക്ക് അഞ്ചിരട്ടി ഡീസൽ കയറ്റി അയയ്ക്കാൻ കുവൈത്ത് ഒരുങ്ങുന്നു. 25 ലക്ഷം ടൺ ഡീസൽ കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വിമാന ഇന്ധന കയറ്റുമതി 50 ലക്ഷം ടണ്ണായും വർധിപ്പിക്കും. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ഇന്ധന ഇറക്കുമതിയിലെ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം അവസാനം വരെ റഷ്യയിൽനിന്ന് യൂറോപ്യൻ യൂണിയൻ ഏകദേശം 13 ലക്ഷം ബാരൽ ഉൽപന്നങ്ങൾ വാങ്ങിയെന്നാണ് കണക്ക്.

Read More