എലത്തൂർ ഇന്ധന ചോർച്ച; സംഭവിച്ചത് ഗുരുതര വീഴ്ച: ഒഴിവായത് വൻ ദുരന്തമെന്ന് ജില്ലാ കള‌ക്ടർ

എലത്തൂർ ഇന്ധന ചോർച്ചയിൽ എച്ച് പി സി എല്ലിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ. ഒഴിവായത് വലിയ ദുരന്തമാണെന്നും എച്ച് പി സി എല്ലിലെ മെക്കാനിക്കൽ & ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപെട്ടതാണ് ചോർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡീസൽ ചോർച്ചയുടെ വ്യാപ്തി ചെറുതല്ല. ജലാശയങ്ങൾ മലിനമായിട്ടുണ്ട്. എല്ലാം ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കും. മുംബൈയിൽ നിന്ന് കെമിക്കൽ കൊണ്ടുവന്ന് ജലാശയം വൃത്തിയാക്കും. മണ്ണിൽ കലർന്നിടത്തും ഉടൻ വൃത്തിയാക്കും. ആദ്യ കടമ്പ മാലിന്യം മുക്തമാക്കുകയാണ്….

Read More

യുഎഇയിൽ ഇന്ധന വിലയിൽ വീണ്ടും കുറവ്, ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ ഒക്ടോബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലയുടെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ ഈ മാസവും കുറവ് വരുത്തിയിട്ടുണ്ട്. ഒക്ടോബർ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. – സൂപ്പർ 98 പെട്രോൾ: ലിറ്ററിന് ദിർഹം 2.66 (സെപ്റ്റംബർ മാസത്തെ 2.90ൽ നിന്ന് കുറവ് വരുത്തി) – സ്പെഷ്യൽ 95 പെട്രോൾ: ലിറ്ററിന് ദിർഹം 2.54 (മുൻ വില 2.78) – ഇ-പ്ലസ് 91 പെട്രോൾ: ലിറ്ററിന് ദിർഹം 2.47 (സെപ്റ്റംബർ മാസത്തെ 2.71ൽ…

Read More

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ച് കാർ തകരാറിലായി; സംഭവത്തില്‍ ഇടപെട്ട് സുരേഷ് ഗോപി

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നല്‍കിയത്. ഈ മാസം 17 ന് പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്നാണു ഡീസല്‍ അടിച്ചത്. 36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം…

Read More

ഡീസൽ പൊറോട്ട’ തയാറാക്കുന്ന തട്ടുകടക്കാരൻ… ഇത് എന്തൊരു ലോകം

ഞെട്ടിക്കുന്ന പാചക വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു. ഡീസൽ അല്ലെങ്കിൽ ഉപയോഗിച്ചുപയോഗിച്ച് കറുത്ത എണ്ണ ഒഴിച്ച് പൊറോട്ട തയാറാക്കുന്ന വീഡിയോ അമ്പരപ്പോടെയാണ് ആളുകൾ കാണുന്നത്. സ്ട്രീറ്റ് ഫുഡ് എങ്ങനെ വിശ്വസിച്ചു കഴിക്കുമെന്ന ആശങ്കയും ആളുകൾ മുന്നോട്ടുവയ്ക്കുന്നു. ദൃശ്യങ്ങൾ പങ്കുവച്ചയാൾ സ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും സംഭവം നടക്കുന്നത് ഉത്തരേന്ത്യൻ നഗരത്തിലാണെന്നു വ്യക്തം. വൃത്തിഹീനമായ സാഹചര്യത്തിലാണു തട്ടുകട പ്രവർത്തിക്കുന്നതും. എന്നാൽ റൗണ്ട് നെക്ക് ടീഷർട്ട് ധരിച്ച്, സൺഗ്ലാസ് വച്ച് സ്‌റ്റൈലിലാണ് ബബ് ലു എന്ന തട്ടുകടക്കാരൻ. തൻറെ പാചകവൈദഗ്ധ്യത്തെക്കുറിച്ച് സ്വയം പുകഴ്ത്തുന്ന…

Read More

രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍; ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും. ഇന്ധന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതല്ല. കേന്ദ്ര സര്‍ക്കാരാണ്…

Read More

യുഎഇയിൽ പെട്രോൾ ഡീസൽ വില കുറഞ്ഞു; ഇന്ന് അർധ രാത്രി മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ ജനുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പുതുവർഷ സമ്മാനമായി യുഎഇയിലെ‍ പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസ് വീതവും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയ നിരക്ക്. പുതിയ നിരക്ക് ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.

Read More

കുവൈത്തില്‍ അനധികൃതമായി ഡീസല്‍ വിറ്റ പ്രവാസികളെ പിടികൂടി

കുവൈത്തില്‍ അനധികൃതമായി ഡീസല്‍ വിറ്റ പ്രവാസികളെ പിടികൂടി. ഖൈത്താനിലും കബ്ദിലും സബ്‌സിഡിയുള്ള ഡീസൽ വിൽക്കുന്നതിടെയാണ് ഏഷ്യക്കാരായ അഞ്ച് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍ പിടികൂടിയത്. പിടികൂടിയ പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Read More

കേരളത്തിലേക്ക് ഡീസൽ ഒഴുക്ക്; നാല് മാസത്തിനിടെ മാഹിയിൽനിന്നുളള 30,000 ലിറ്റർ ഡീസൽ പിടിച്ചു

കേരളത്തെ അപേക്ഷിച്ച് ഡീസലിന് വില കുറവായതിനാൽ മാഹിയിൽനിന്നും മംഗളൂരുവിൽനിന്നും കേരളത്തിലേക്ക് വൻതോതിൽ ഡീസൽ ഒഴുകുന്നു. കേരളത്തെ അപേക്ഷിച്ച് ഡീസലിന് 13.56 രൂപ കുറവാണ് മാഹിയിൽ. കർണാടകയിൽ കുറവ് 14 രൂപ. ജി.എസ്.ടി. എൻഫോഴ്സ്‌മെന്റ് നോർത്ത് സോണിനു കീഴിൽ നാലുമാസത്തിനിടെ പിടികൂടിയത് 30,000 ലിറ്റർ ഡീസലാണ്. പിഴ ഉൾപ്പെടെ ഈടാക്കിയത് 31 ലക്ഷം രൂപ. പിടിക്കപ്പെടാതെ പോകുന്ന ഡീസൽക്കടത്ത് ഇതിലുമേറെയാണെന്നാണ് നിഗമനം.

Read More

‘പെട്രോള്‍ കാറുകളുടെ വിലയില്‍ ഇലക്ട്രിക് കാറുകള്‍ കിട്ടും’: ഇനി അധികം കാത്തിരിക്കണ്ടെന്ന് നിതിന്‍ ഗഡ്കരി

വൈദ്യുതവാഹനങ്ങളുടെ വില ഒന്നരവര്‍ഷത്തിനകം പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് തുല്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ പറഞ്ഞു. വൈദ്യുതവാഹനങ്ങളിപ്പോള്‍ ജനപ്രിയമാണ്. പ്രശ്‌നം വില കൂടുതലാണെന്നതുമാത്രമാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ വൈദ്യുത കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ കയറ്റുമതി ചെയ്യുന്ന മുന്‍നിരരാജ്യമായി ഇന്ത്യ മാറും. വൈദ്യുതവാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററി മാലിന്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഏതു റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും രഞ്ജീത്ത് രഞ്ജന്റെ ചോദ്യത്തിനുത്തരമായി മന്ത്രി കൂട്ടിച്ചേര്‍ത്തു. ”അത്തരമൊരു റിപ്പോര്‍ട്ടോ കണ്ടെത്തലോ ഞങ്ങളുടെ പക്കലില്ല. എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൗരവമായെടുക്കും. ലിഥിയം-അയണ്‍ ബാറ്ററി മാലിന്യം പുനരുപയോഗം ചെയ്യാനുള്ള…

Read More

ഡീസൽ വാഹനങ്ങൾക്ക് 10% അധികനികുതി; നിർദേശം ധനവകുപ്പിന് കൈമാറുമെന്ന് ഗഡ്കരി

ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 10% അധിക നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച നിർദേശം ധനവകുപ്പിന് ഇന്നു കൈമാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അധികനികുതി ഏർപ്പെടുത്തുന്നതോടെ പുതിയ ഡീസൽ വാഹനങ്ങളുടെ വില ഉയരും. ഡൽഹിയിൽ ഒരു പരിപാടി സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡീസൽ വാഹനങ്ങളുടെ ഉത്പാദനം വാഹന വ്യവസായികൾ കുറയ്ക്കണമെന്നും അല്ലാത്തപക്ഷം അധികനികുതി ഏർപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക്…

Read More