നടൻ നാഗഭൂഷണയുടെ കാറിടിച്ച് സ്ത്രീ മരിച്ചു; കേസെടുത്തു

കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നാഗഭൂഷണയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.  അമിതവേഗത്തിലായിരുന്നു നാഗഭൂഷണ വാഹനം ഓടിച്ചതെന്ന് പറയപ്പെടുന്നു. നാഗഭൂഷണയ്‍ക്കെതിരെ കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ്, നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More

ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു

ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട യുവാവ് മൂന്നു പേർക്കൊപ്പമാണ് ഭക്ഷണം കഴിക്കാനെത്തിയത്. കൂടുതൽ തൈര് ചോദിച്ചതോടെ തർക്കം ഉടലെടുക്കുകയും ജീവനക്കാർ മർദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. പൊലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛർദിക്കാൻ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം…

Read More

ബാറ്ററിയിലെ വെള്ളം അബദ്ധത്തില്‍ മദ്യത്തില്‍ ഒഴിച്ചുകഴിച്ചു; ഇടുക്കിയില്‍ വയോധികന്‍ മരിച്ചു

കുടിവെള്ളമെന്ന് കരുതി ബാറ്ററിയിലെ വെള്ളം അബദ്ധത്തില്‍ മദ്യത്തില്‍ ഒഴിച്ചുകഴിച്ച വയോധികന്‍ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. തോപ്രാംകുടിയിലെ കെട്ടിടനിര്‍മാണ ജോലിസ്ഥലത്തുവെച്ചാണ് ഇയാള്‍ മദ്യപിച്ചത്. മദ്യപിച്ച സ്ഥലത്ത് കുപ്പിവെള്ളം മാറിപ്പോയാണ് അപകടമുണ്ടായത് എന്നാണ് സൂചന. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോഹനന്‍ ശനിയാഴ്ചയാണ് മരണപ്പെടുന്നത്. വെള്ളക്കുപ്പികള്‍ അബദ്ധത്തില്‍ മാറിപ്പോയതെന്നാണ് പോലീസ് കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

Read More

ചെക്ക് വംശജനായ എഴുത്തുകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

ചെക്ക് റിപ്പബ്ലിക്കന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. 1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലാവാക്യയില്‍ ജനിച്ച കുന്ദേര പലപ്പോഴും ജന്മനാടിന്റെ ശത്രുതയേറ്റുവാങ്ങിയത് എഴുത്തിലൂടെ പ്രഖ്യാപിച്ച നിലപാടുകള്‍ കാരണമായിരുന്നു. കമ്യൂണിസ്റ്റ് ഭരണകാലത്തായിരുന്നു കുന്ദേരയ്ക്ക് പൗരത്വം നിഷേധിച്ചത്. ചെക്ക് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കുന്ദേര അനഭിമതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പലതവണ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിക്കപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായ പ്രാഗ് വസന്തത്തിന്റെ നേതൃത്വത്തില്‍…

Read More

 കണ്ണൂരിൽ കമുക് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്തുവീണു; 9 വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ മഴയിൽ വീടിനു അപകട ഭീഷണിയായി ചാഞ്ഞ കമുക് മുറിച്ചു മാറ്റുന്നതിനിടെ ദേഹത്തുവീണു;  കണ്ണൂരിൽ 9 വയസ്സുകാരൻ മരിച്ചു മരിച്ചു. പാണപ്പുഴ ആലക്കാട് അബ്ദുൽ നാസറിന്റെ മകൻ ഏര്യം വിദ്യാ മിത്രം യുപിസ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥി  മുഹമ്മദ് ജുബൈർ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.  

Read More

ബൈക്കിന് മുകളിൽ മരം ഒടിഞ്ഞു വീണു; അദ്ധ്യാപകന് ദാരുണാന്ത്യം

ഓടിക്കോണ്ടിരുന്ന ബൈക്കിന് മുകളിൽ മരം ഒടിഞ്ഞു വീണ് അദ്ധ്യാപകന് ദാരുണാന്ത്യം. മടവൂർ പുതുക്കുടി സ്വദേശി മുഹമ്മദ് ഷരീഫാണ് (38) മരിച്ചത്. സ്‌കൂളിലേക്ക് പോകുംവഴി നന്മണ്ട ഈസ്റ്റ് യു പി സ്‌കൂളിന് സമീപം രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ഗുൽമോഹർ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു.  ഷരീഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉള്ളിയേരി യു പി സ്‌കൂൾ അദ്ധ്യാപകനായ ഷരീഫ്, മുസ്ലീം ലീഗ് മടവൂർ പത്താം വാർഡ് സെക്രട്ടറിയാണ്.  

Read More

തിരുവനന്തപുരത്ത് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു

തിരുവനന്തപുരം പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവിനെയും മകനെയും ഇന്നലെ വൈകിട്ട് എഴ് മണിയോടെയാണ് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ സ്വദേശിയായ അഞ്ജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുറപ്പിക്കാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഒന്നര വർഷം മുൻപായിരുന്നു അഞ്ജുവിന്റെ വിവാഹം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.  

Read More

എസ്ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു

നൈറ്റ് പെട്രോളിംഗിനിടെ അപകടത്തിൽപെട്ട പൊലീസുകാരൻ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ പൊൻകുന്നം സ്വദേശി ജോബി ജോർജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറിയ ജോബി കാൽ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാൽ വഴുതി വീണത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി ജോർജ് പുലർച്ചെയോടെയാണ് മരിച്ചത്. 

Read More

പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ് പാമ്പുകടിയേറ്റത്. അഭിനവ് സുനിൽ(16) എന്ന വിദ്യാർഥിയാണ് മരിച്ചത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ  എന്തോ ജീവി കടിച്ചതായി സംശയം  തോന്നിയത്. ഉടൻ കുട്ടി അച്ഛനോട്  എന്തോ ജീവി കടിച്ചതായി പറയുകയും ഉടൻ തന്നെ സുനിലിന്റെ ഓട്ടോയിൽ  ഇവർ സമീപ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക്…

Read More

ഊഞ്ഞാലിൽനിന്നു വീണ് കമ്പികളുടെ അടിയിൽ കുരുങ്ങി; 5 വയസ്സുകാരന് ദാരുണാന്ത്യം

ഇരുമ്പ് ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലിൽനിന്നാണ് വീണത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബാംഗങ്ങൾക്കൊപ്പം നിഹാൽ ഇവിടെയെത്തിയത്. കുട്ടികൾക്കായി തയാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ നിഹാൽ തെറിച്ച് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More