
എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ; വിമാനത്താവളത്തിലെ ദാരുണ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് ഡി ജി സി
യാത്രക്കാരൻ വീൽചെയർ കിട്ടാതെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ കടുത്ത നടപടി. സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡിജിസിഎയാണ് കടുത്ത നടപടി സ്വീകരിച്ചത്. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചത്. യാത്രക്കാർക്ക് ലഭ്യമാക്കേണ്ട വിൽ ചെയർ അടക്കമുള്ള സൗകര്യങ്ങളിൽ വിമാന കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎ 30 ലക്ഷം പിഴയയിട്ടത്. നേരത്തെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിരുന്നു. മുംബൈ ഛത്രപതി ശിവാജി മഹാരാജ്…