ഓൺലൈനിൽ നിന്ന് വാങ്ങിയ കേക്ക് കഴിച്ചു; പഞ്ചാബിൽ ഭക്ഷ്യവിഷബാധയേറ്റ് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഓൺലൈനിൽനിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണു പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയുടെ പിറന്നാളിന് കേക്ക് വാങ്ങിയത്. കുടുംബത്തോടൊപ്പം പിറന്നാളാഘോഷിച്ചു. കേക്ക് കഴിച്ച എല്ലാവർക്കും രാത്രി 10 മണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി മൻവിയുടെ മുത്തച്ഛൻ ഹർഭൻ ലാൽ പറഞ്ഞു. മൻവിയുടെ സഹോദരങ്ങൾ ഛർദിച്ചു. തൊണ്ട വരണ്ടെന്നു പറഞ്ഞു മൻവി ഇടയ്ക്കിടെ വെള്ളം ചോദിച്ചു വാങ്ങി.  അൽപസമയത്തിനു ശേഷം ഉറങ്ങുകയും ചെയ്തു. പിറ്റേദിവസം ആരോഗ്യനില വഷളായ ‌നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകാതെ…

Read More

മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി; വയറുവീര്‍ത്ത് യുവാവ് കൊല്ലപ്പെട്ടു, സുഹൃത്ത് അറസ്റ്റിൽ

ഇലക്ട്രിക് എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വിജയപുര സ്വദേശിയായ യോഗിഷ്(24) ആണ് സുഹൃത്തിന്റെ അതിരുവിട്ട തമാശയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ യോഗിഷിന്റെ സുഹൃത്ത് മുരളി(25)യെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സാംബികഹള്ളിയിലെ ബൈക്ക് സര്‍വീസ് സെന്ററില്‍വെച്ചാണ് യോഗിഷിന്റെ മലദ്വാരത്തിലേക്ക് എയര്‍ബ്ലോവര്‍വെച്ച് സുഹൃത്ത് അതിക്രമം കാട്ടിയത്. ഇതിനുപിന്നാലെ യോഗിഷ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. വിജയപുര സ്വദേശിയായ യോഗിഷ് ബെംഗളൂരുവില്‍ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയാണ്….

Read More

മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറി; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

കൊല്ലം മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കണ്ണനല്ലൂർ ചേരിക്കോണം തെക്കേതിൽ വീട്ടിൽ പൊന്നമ്മയുടെ മകൻ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കണ്ണനല്ലൂർ മൈതാനത്തുവച്ചാണ് അപകടം നടന്നത്. ഉത്സവപരിപാടികൾ നടന്നുകൊണ്ടിരിക്കെ ക്ഷേത്ര മൈതാനത്തിനു പുറത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ കിടന്നുറങ്ങുകയായിരുന്നു രാജീവ്. ഇതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറി; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

കൊല്ലം മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കണ്ണനല്ലൂർ ചേരിക്കോണം തെക്കേതിൽ വീട്ടിൽ പൊന്നമ്മയുടെ മകൻ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കണ്ണനല്ലൂർ മൈതാനത്തുവച്ചാണ് അപകടം നടന്നത്. ഉത്സവപരിപാടികൾ നടന്നുകൊണ്ടിരിക്കെ ക്ഷേത്ര മൈതാനത്തിനു പുറത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ കിടന്നുറങ്ങുകയായിരുന്നു രാജീവ്. ഇതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

രണ്ടര വയസുകാരിയുടെ മരണം; അച്ഛൻ മുഹമ്മദ് ഫായിസ് കസ്റ്റഡിയിൽ

മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഫാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും നിലവിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായാണ് ഫാരിസിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചാലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Read More

അടയ്ക്കാത്തോട്ടിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂർ കേളകം അടയ്ക്കാത്തോട്ടിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം മയക്കുവെടി വച്ച് പിടിച്ചത്. മയക്കുവെടി വയ്ക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് കൃഷിയിടത്തിലേക്ക് ഓടിമാറിയ കടുവയെ അവിടെവച്ചാണ് മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടച്ചത്. കടുവയുടെ വായിലും ശരീരത്തിലും നിരവധി മുറിവുകളുണ്ടായിരുന്നു. പരുക്കിനെ തുടർന്നുണ്ടായ പഴുപ്പ് ആന്തരികാവയവങ്ങളെ ബാധിച്ചുവെന്നാണ് സൂചന. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.

Read More

വിഴിഞ്ഞത്ത് ടിപ്പർ അപകടം; തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന വാദവുമായി അദാനി ഗ്രൂപ്പ്

വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈലർത്തി അദാനി ഗ്രൂപ്പും പൊലീസും. അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന് പൊലീസ് പറയുമ്പോഴും ഒന്നും നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടശേഷം ടിപ്പർ കസ്റ്റഡിയിലെടുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറുകൾ മൂലം അപകടങ്ങൾ തുടർക്കഥയായതോടെയാണ് സ്കൂൾ, കോളേജ് സമയങ്ങളിൽ ഈ മേഖലകളിൽ ടിപ്പർ ഓടുന്നത് ജില്ലാ ഭരണകൂടം കർശനമായി നിരോധിച്ചത്.  രാവിലെ എട്ട്…

Read More

മകൾ ജീവനൊടുക്കി; കുടുംബം ഭർതൃ വീടിന് തീവെച്ചു: മാതാപിതാക്കൾ മരിച്ചു

മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർതൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ച് ഭർത്താവിന്റെ മാതാപിതാക്കൾ മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. അൻഷിക കേശർവാനി എന്ന യുവതിയെയാണ് തിങ്കഴാഴ്ച്ച ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അൻഷികയുടെ വിവാഹം നടന്നത്. അൻഷികയുടെ മരണവാർത്ത അറിഞ്ഞ് അവളുടെ കുടുംബം ഭർത്താവിൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭർതൃ വീട്ടുകാരും അൻഷികയുടെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഭർതൃ…

Read More

‘ഇരുമ്പ് ശ്വാസകോശത്തിനുള്ളിൽ’ 70 വർഷം; ഒടുവിൽ ‘പോളിയോ പോൾ’ വിടവാങ്ങി

പോളിയോ ബാധിച്ചതിനെത്തുടർന്ന് കഴുത്തിനു താഴേക്കു തളർന്നുപോയ ‘പോളിയോ പോൾ’ എന്നറിയപ്പെടുന്ന പോൾ അലക്സാണ്ടർ ( 78) വിടവാങ്ങി. തിങ്കളാഴ്ചയായിരുന്നു അന്ത്യം. രോഗബാധിതനായ പോൾ 70 വർഷമാണ് 272 കിലോഗ്രാം ഭാരമുള്ള ഇരുമ്പുകൂടിനുള്ളിലാണ് ജീവിച്ചുതീർത്തത്. 1952ൽ ആറാം വയസിലാണ് അദ്ദേഹത്തിനു പോളിയോ ബാധിച്ചത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ പോളിയോ റിപ്പോർട്ട് ചെയ്ത വർഷം കൂടിയായിരുന്നു അത്. 21,000 പേരാണ് പോളിയോ ബാധയാൽ കിടപ്പുരോഗികളായി മാറിയത്. രോഗം ഗുരുതരമായതിനെത്തുടർന്ന് പോളിനെ ടെക്സസിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൻറെ പ്രവർത്തനം തകരാറിലായിതിനെത്തുടർന്നാണ് ശരീരത്തിൽ…

Read More

കോഴിക്കോട് നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്തേയ്ക്കു വീണു; വിദ്യാർഥി മരിച്ചു

കോഴിക്കോട് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തൊഴിലാളികൾ പണി നിർത്തി പോയതിന് ശേഷം വീടിന്റെ പോർച്ചിന് മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നരിക്കുനിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുന്നതിന്…

Read More