
സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ വിദ്യാർഥി ജീവനൊടുക്കി
തമിഴ്നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈയിൽനിന്ന് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിന്റെയും തുടർന്നുള്ള ആത്മഹത്യയുടെയും ഞെട്ടിക്കുന്ന വാർത്തയാണു പുറത്തുവരുന്നത്. തന്റെ സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതിൽ മനംനൊന്ത് വെജിറ്റേറിയനായ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയതാണ് നാടിനെ നടുക്കിയ സംഭവം. ചെന്നൈ താംബരത്താണു സംഭവം. സഹോദരൻ വീട്ടിൽ കൊണ്ടുവന്ന് ചിക്കൻ ബിരിയാണി കഴിക്കുകയായിരുന്നു. താരീസ് എന്ന വിദ്യാർഥി സസ്യാഹാരിയായതിനാൽ വീട്ടിൽ മാംസവിഭവങ്ങൾ പാകം ചെയ്യാറില്ലായിരുന്നു. കഴിഞ്ഞദിവസം ഇളയ സഹോദരൻ ഗോകുൽ സുഹൃത്തിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു ബിരിയാണി കൊണ്ടുവന്നിരുന്നു. ഇത്…