തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിനു കിഴക്കു താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെയും ജീജയുടെയും മകൻ വിഷ്ണു (31) ആണു മരിച്ചത്. വിട്ടുമാറാത്ത പനി മൂലം ഒരാഴ്ച മുമ്പു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് എലിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: പ്രജീഷ, പ്രേംജിത്ത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3 ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടത്തും.

Read More

മക്കയിൽ മലയാളി തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു

മക്കയിലെ പ്രാർത്ഥനാ കർമങ്ങൾക്കിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു. ഹജ്ജ് പൂർത്തിയാക്കി ഇന്ന് മദീനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം പെരുമ്പാവൂർ വെല്ലം കൊട്ടിലക്കുടിയിലെ ഹംസ കൊട്ടയിൽ അബൂബക്കർ (65) ആണ് മരിച്ചത്. മക്കയിൽ നിന്ന് മടങ്ങുമ്പോൾ നിർവഹിക്കേണ്ട വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണായിരുന്നു മരണം. മൃതദേഹം സാഹിർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി വളൻറിയർ വൈസ് ക്യാപ്റ്റൻ ഗഫൂർ പുന്നാട്ട് അറിയിച്ചു.

Read More

ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചു ; പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്. ഇവാൻ അൽ ബഹ്റൈൻ കമ്പനിയിൽ എൻജിനീയറായിരുന്നു. മുഹറഖിലെ റൂമിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ കണ്ടത്. പിതാവ്: ഹരിക്കുട്ടൻ. മാതാവ്: പ്രീത. സഹോദരൻ: വിഘ്നേഷ്. ഒക്ടോബറിൽ വൈശാഖിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 2019 മുതൽ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു…

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് 14 വയസ്സുകാരൻ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുല്‍ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തില്‍ കുളിച്ച ശേഷമായിരുന്നു കുട്ടിയില്‍ രോഗ ലക്ഷണം കണ്ടത്. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്ബോള്‍ ഉണ്ടാകുന്ന…

Read More

റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി പേരക്കുട്ടി മരിച്ചുച പിന്നാലെ മുത്തശ്ശിയും ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ. ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ…

Read More

കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു; അച്ഛനും അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

മലപ്പുറം മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നു പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം.‌ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് മരിച്ച കുടുംബം സഞ്ചരിച്ചിരുന്നത്. പാലക്കാട്‌ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്.

Read More

ലാപ്ടോപ് പൊട്ടിത്തെറിച്ച് അപകടം: 2 കുട്ടികൾക്ക് ദാരുണാന്ത്യം

പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരിൽ ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. രണ്ടു സ്ത്രീകളും മൂന്നു മുതൽ ഒൻപത് വയസ്സുവരെ പ്രായമുള്ള 5 കുട്ടികളും ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുതായും ഇവരിൽ ആറുവയസ്സുള്ള പെൺകുട്ടിയും ഒൻപതുവയസ്സുള്ള ആൺകുട്ടിയുമാണ മരിച്ചതെന്നും അലൈഡ് ഹോസ്പിറ്റലിലെ ഡോക്ടർ ഹമ്മദ് അഹമ്മദ് പറഞ്ഞു.  ചാർജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് തീപടർന്നാണ് അപകടമുണ്ടായത്. പാക്ക് പ്രവശ്യയായ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്…

Read More

തലശേരിയിൽ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു; സ്റ്റീൽ ബോംബെന്ന് നിഗമനം

തലശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആൾതാമസമില്ലാത്ത വീടിനോടുചേർന്ന പുരയിടത്തിൽ വൃദ്ധൻ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നാണ് പൊലീസ് പറയുന്നത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു വേലായുധൻ തുറക്കാൻ ശ്രമിക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കേറ്റ ഇയാളെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

Read More

റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണു; 23കാരിക്ക് ദാരുണാന്ത്യം

റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300അടി താഴ്ചയിലേക്ക് മറിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസാറായ യുവതിക്ക് ദാരുണാന്ത്യം. ശ്വേത ദീപക് സുർവാസെയാണ് (23) മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ദത്താത്രേയ ക്ഷേത്രത്തിനടുത്തുളള മലഞ്ചെരുവിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. അപകട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റിന്റെ പരിശീലനത്തിനുളള വീഡിയോ ചിത്രീകരിക്കുന്നതിനാണ് യുവതിയും സുഹൃത്തായ സൂരജ് സഞ്ജൗ മുലെയും ഇവിടെയെത്തിയത്. ശ്വേത കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് വീഡിയോയിൽ കാണാം. സുഹൃത്ത് പതിയെ റിവേഴ്‌സ് എടുക്കാൻ പറയുന്നതും വീഡിയോയിൽ കേൾക്കാം….

Read More

‘കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാർ’ ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടത് കുവൈറ്റ്‌ സർക്കാരാണ്. അവർ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ​ഗോപിയുടെ ഇന്നത്തെ പരിപാടികൾ റദ്ദ് ചെയ്തിരുന്നു. മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി സുരേഷ് ​ഗോപി കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യണ്ടത്. കുവൈറ്റിൽ ചികിത്സയിലുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവിടത്തെ സർക്കാരാണ്. നിലവിൽ…

Read More