എറണാകുളം കളമശേരിയിൽ കരിങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം ; അപകടത്തിന് കാരണം വാഹനത്തിൻ്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയത്

എറണാകുളം കളമശ്ശേരിയിൽ കരിങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയതാണ് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അജു മോഹനന്റെ മരണത്തിനിടയാക്കിയത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ഇന്ന് രാവിലെ മൂന്നേമുക്കാലോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ക്രഷറിൽ കരിങ്കല്ല് ഇറക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് പെട്ടെന്ന് ഹൈഡ്രോളിക് ജാക്കി തകരാറിലാകുന്നത്. പൊടുന്നെനെ കാബിനിലുണ്ടായിരുന്ന ഡ്രൈവർ ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീഴുന്നതും തല തൊട്ടടുത്ത ഷീറ്റിൽ ഇടിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ…

Read More

വാഹനാപകടം ; മലയാളി യുവാവ് സൗ​ദിയിൽ മരിച്ചു

സൗ​ദി തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​സീ​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. മ​ല​പ്പു​റം മൂ​ന്നി​യൂ​ർ ആ​ലി​ൻ ചു​വ​ട് സ്വ​ദേ​ശി ന​രി​ക്കോ​ട്ട് മേ​ച്ചേ​രി ഹ​സ്സ​ൻ​കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ നൂ​റു​ദ്ദീ​ൻ ആ​ണ് (41) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ മൂ​ന്നി​ന്​ ബി​ഷ​യി​ൽ വെ​ച്ച്​ ഇ​ദ്ദേ​ഹം ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: ന​ഷീ​ദ. മ​ക്ക​ൾ: ആ​സ്യ, റ​യ്യാ​ൻ, അ​യ്‌​റ. മാ​താ​വ്: ആ​യി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​റ​ഫു​ദ്ധീ​ൻ (സൗ​ദി), മു​ഹ​മ്മ​ദ് ഹ​നീ​ഫ (അ​ബു​ദാ​ബി), ഖൈ​റു​ന്നീ​സ, ഹ​ഫ്സ​ത്ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ മൃ​ത​ദേ​ഹം നാ​ട്ടി​ൽ…

Read More

അതിർത്തി തർക്കത്തിനിടെ മർദനമേറ്റ വൃദ്ധൻ മരിച്ചു ; സംഭവം എറണാകുളം ആലുവയിൽ , പെരുമ്പാവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

കൊച്ചി ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വൃദ്ധൻ മരിച്ചു. കടുങ്ങല്ലൂർ കയൻറിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് എന്ന 68 കാരനാണ് മരിച്ചത്. പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി 39 ആണ് മരിച്ചത്. മാമണിയുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മാമണിയെ…

Read More

അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു ; കാൽനട യാത്രക്കാരായ രണ്ട് പേർ മരിച്ചു

പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Read More

ജോലിക്കിടെ കടന്നൽ കുത്തേറ്റു ; തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

തൃശ്ശൂർ ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. മാരാത്ത് ക്ഷേത്രത്തിന് സമീപം തുപ്രാടൻ സുകുമാരൻ ഭാര്യ 60 വയസുള്ള ശോഭനയാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ ആറ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശോഭനയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

Read More

മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

കൊടുവായൂരിൽ അമിത വേഗതിയിലെത്തിയ കാറിടിച്ച് രണ്ട് പേർ മരിച്ചു. 65 വയസുള്ള വയോധികനും 60 വയസുള്ള വയോധികയും ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പുതുനഗരം ഭാഗത്ത് നിന്ന് കൊടുവായൂരിലേക്ക് വരികയായിരുന്നു കാറാണ് വയോധികരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന്…

Read More

റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമം; ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൂട്ടുകാർക്കു മുൻപിൽ വച്ചാണ് അപകടമുണ്ടായത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളുമായ എ.ദേവനന്ദയാണ് മരിച്ചത് (17). വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടു വീട്ടിലേക്കു പോകും വഴിയാണ് അപകടം. നാഗർകോവിൽ–കോട്ടയം പാസഞ്ചർ ട്രെയിൻ മയ്യനാട് സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‍ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. എൻജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോഴാണ്…

Read More

കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടം ; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു യുവാവ് കൂടി മരിച്ചു

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ച മറ്റ് നാല് പേർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം…

Read More

ദുബൈയിലെ ഹോട്ടലിൽ തീപിടുത്തം ; പുക ശ്വസിച്ച് ശ്വാസം മുട്ടി രണ്ട് പേർ മരിച്ചു

ദുബൈയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീപിടത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച് വെറും ആറ് മിനിറ്റിനുള്ളില്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ഉടന്‍ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികളും ആരംഭിച്ചു. രണ്ടുപേരുടെ മരണത്തില്‍ ജനറല്‍…

Read More

ചികിത്സ ലഭിക്കാതെ ഒരു വയസുകാരൻ മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

സ്വകാര്യആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം ഒരു വയസുകാരൻ മരിച്ചതായി പരാതി. ചെങ്ങാല്ലൂർ സ്വദേശി വിനീഷിന്റെ മകൻ അദ്രീഷാണ് മരിച്ചത്. ഒല്ലൂരിലെ വിൻസന്റ് ഡി പോൾ ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശിശുരോഗ വിദഗ്ദ്ധനില്ലാതെ നഴ്സാണ് കുഞ്ഞിനെ ചികിത്സിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചെറിയ പനിയുളള കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ അമ്മയാണ് ആശുപത്രിയിൽ എത്തിച്ചത്. നാലര മണി മുതൽ ഒമ്പത് മണി വരെ അദ്രീഷിന് ചികിത്സ ലഭിച്ചിരുന്നില്ലെന്നാണ് ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞത്….

Read More