
പത്തനംതിട്ടയിൽ നവദമ്പതികളടക്കം നാല് പേർ മരിച്ച സംഭവം; കാറോടിച്ചത് അലക്ഷ്യമായി: എഫ്ഐആർ പുറത്ത്
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിന്റെ എഫ്ഐആർ പുറത്ത്. അലക്ഷ്യമായി കാറോടിച്ചതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. കോന്നി കൂടൽ മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മല്ലശ്ശേരി സ്വദേശികളും നവദമ്പതികളുമായ അനു, നിഖിൽ എന്നിവരും ഇവരുടെ അച്ഛൻമാരായ മത്തായി ഈപ്പൻ, ബിജു പി ജോർജ് എന്നിവരുമാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിനുശേഷമായിരിക്കും സംസ്കാരം….