ഹൈദരാബാദിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യുവതിയും യുവാവും മരിച്ചു

ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല, മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറിൽ കുടുങ്ങിയ ഇരുവർക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. 

Read More

ഹൃദയാഘാതം ; മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്.

Read More

ആലപ്പുഴയിൽ 2 ദിവസം മുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തുങ്ങി മരിച്ചു

ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മ ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇവരെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയികുന്നു. തുടർന്ന് മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ…

Read More

അതിർത്തി നിർണയിക്കുന്നതിൽ തർക്കം ; അപകടത്തിൽ മരിച്ച 27 കാരൻ്റെ മൃതദേഹം റോഡിൽ കിടന്നത് 4 മണിക്കൂർ

ഉത്തർപ്രദേശിന്റെയും മധ്യപ്രദേശിന്റെയും അധികാരപരിധിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അപകട മരണം സംഭവിച്ചയാളുട മൃതദേഹം റോഡിൽ കിടന്നത് 4 മണിക്കൂർ. 27 കാരനായ രാഹുൽ അഹിർവാർ വീട്ടിൽ നിന്നിറങ്ങി ഡൽഹിയിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കൂലിപ്പണിയെടുക്കുന്ന രാഹുൽ ജോലിക്കായി ഡൽഹിയിലേക്ക് പോകുകയായിരുന്നു. രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. 11 മണിയോടെയാണ് മൃതദേഹം റോട്ടിൽ നിന്ന് മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കിയത്. അപകടത്തെ തുടർന്ന് പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടി മധ്യപ്രദേശിലെ ഹർപാൽപൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു….

Read More

എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

എറണാകുളം ചാലാക്കയിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ കെ.ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നാണ് ഷഹാന വീണത്. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹോസ്റ്റലില്‍ അഞ്ചാം നിലയിലാണ് ഷഹാന താമസിക്കുന്നത്. ഏഴാം നിലയില്‍ ഉള്ള സുഹൃത്തുക്കളെ കാണാനെത്തിയതാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടെ കാൽവഴുതിയോ പുറകിലേക്ക് മറിഞ്ഞോ വീണതാകാനാണ് സാധ്യതയെന്ന് പൊലീസിന്റെ പ്രാഥമിക…

Read More

കൽക്കരി കത്തിച്ച് കിടന്നുറങ്ങി ; കുവൈത്തിൽ മൂന്ന് വിദേശ വനിതകൾ ശ്വാസം മുട്ടി മരിച്ചു

കുവൈത്ത് അല്‍ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ് ഏരിയയില്‍ ഏഷ്യന്‍ വംശജരായ മൂന്നു വിദേശ വനിതകള്‍ ശ്വാസംമുട്ടി മരിച്ചു. തണുപ്പകറ്റാന്‍ റസ്റ്റ്ഹൗസില്‍ കല്‍ക്കരി കത്തിച്ച് കിടന്നുറങ്ങിയവരാണ് ഇതില്‍ നിന്നുള്ള പുക ശ്വസിച്ച് മരിച്ചത്. തൊഴിലുടമയാണ് സ്ത്രീകളുടെ മരണം കണ്ടെത്തിയത്. ഇതേ കുറിച്ച് തൊഴിലുടമ ആംബുലന്‍സ് സേവനത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ മെഡിക്കല്‍ ജീവനക്കാര്‍ തൊഴിലാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. പരിശോധനകള്‍ക്കായി മൃതദേഹങ്ങള്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. നല്ല വായുസഞ്ചാരമില്ലാതെ അടച്ചിട്ട സ്ഥലത്ത് കല്‍ക്കരി കത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പുക…

Read More

ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ റോഡിൽ വീണു ; കാലിലൂടെ ബസ് കയറി ഇറങ്ങി , വയോധിക മരിച്ചു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാലിൽ ബസ് കയറിയിറങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസ (68) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. ബസ്സിൽ നിന്നും ഇറങ്ങുന്നതിനിടെ വീണ വയോധിയുടെ കാലിനു മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബീസയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, ബസ് ജീവനക്കാർക്കെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത…

Read More

വിഷം അകത്തുചെന്ന വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ചു; അന്വേഷണത്തിന് പൊലീസ്

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ചു. വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയനും (78) മകൻ ജിജേഷും (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം.  എൻ.എം.വിജയനെയും ജിജേഷിനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ ബത്തേരിയിലെ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.  ദീർഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നും എൻ.എം.വിജയൻ. സുല്‍ത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കില്‍ മുൻപ് താത്ക്കാലിക…

Read More

വീട് നിർമാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണ് തൊഴിലാളി മരിച്ചു ; സംഭവം കോഴിക്കോട് വടകരയിൽ

വീട് നിര്‍മാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര ചോറോടാണ് ഇന്ന് ഉച്ചടയോടെ അപകടമുണ്ടായത്. വടകര ഇരിങ്ങൽ സ്വദേശി ജയരാജ് ആണ് മരിച്ചത്. വീടിന്‍റെ രണ്ടാം നിലയിലെ ഭിത്തി കെട്ടുന്നതിനിടയിൽ കാല്‍ വഴുതി താഴെയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.തട്ട് കെട്ടി അതിന് മുകളിൽ നിന്നുകൊണ്ടായിരുന്നു പുറത്തെ ഭിത്തി തേച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് കാല്‍ വഴുതിയത്. ഭിത്തി തേയ്ക്കുന്നതിന്‍റെ തൊട്ടു താഴെ തന്നെയായിരുന്നു കിണറുണ്ടായിരുന്നത്. സ്ഥലത്ത് പണിയെടുക്കുകയായിരുന്ന നാലു തൊഴിലാളികള്‍ കിണറ്റിനരികിലെത്തിയിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെ…

Read More

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച തുളസി ഗൗഡ അന്തരിച്ചു

പ്രകൃതിക്കായി ജീവിച്ച മരങ്ങളുടെയു ചെടികളുടെയും സര്‍വ്വവിജ്ഞാന കോശം എന്ന് അറിയപ്പെടുന്ന പത്മശ്രീ തുളസി ഗൗഡ അന്തരിച്ചു. പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ നോക്കാതെ പ്രകൃതിയിലേക്ക് ഇറങ്ങി ചെന്നത്തിന് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കിയ ആദരിച്ച വ്യക്തിയാണ് തുളസി ഗൗഡ. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ. 2020-ലാണ് തുളസി ഗൗഡയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. തുളസിയുടെ നിര്യാണത്തില്‍ സതീഷ് സെയില്‍ എം.എല്‍.എ, മന്ത്രി മംഗള വൈദ്യ തുടങ്ങി നിരവധിപേര്‍ അനുശോചിച്ചു….

Read More