
ഭർതൃപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം
ഭർതൃപീഡനത്തെ തുടർന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിനി ഷെഹീദ (39) ആണ് ഇന്നു പുലർച്ചെ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഷെഹീദയുടെ മൊഴി. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 4നാണ് ഷെഹീദ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 90 ശതമാനം പൊള്ളലേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മജിസ്ട്രേട്ട് രേഖപ്പെടുത്തിയ മൊഴിയിലാണ്…