കളമശ്ശരി സ്ഫോടനക്കേസ്; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കളമശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. 26കാരനായ പ്രവീണ്‍ ആണ് മരിച്ചത്. മലയാറ്റൂര്‍ സ്വദേശിയായ പ്രവീണിന്റെ മാതാവ് റീന, സഹോദരി ലിബിന എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സഹോദരന്‍ രാഹുലിനും സ്ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സ്‌ഫോടനത്തില്‍ പരുക്കേറ്റ 11 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. ബുധനാഴ്ചയാണ് കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഈ മാസം 29വരെ കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തത്. സ്‌ഫോടനത്തിന്റെ…

Read More

കാൽനട യാത്രക്കാരനെ ഇടിച്ചിട്ടു; ഇറങ്ങിയോടിയ സ്വകാര്യ ബസ് ഡ്രൈവർ ട്രെയിനിടിച്ച് മരിച്ചു

ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് കാൽനടക്കാരനെ ഇടിച്ച സ്വകാര്യ ബസിന്റെ ഡ്രൈവർ ആൾക്കൂട്ട ആക്രമണം ഭയന്ന് പേടിച്ച് ഓടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു. പന്ന്യന്നൂർ മനേക്കര വായനശാലയ്ക്കു സമീപം പുതിയവീട്ടിൽ കെ.ജീജിത് (45) ആണു മെമു ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണു സംഭവം.  ജീജിത് ഓടിച്ച ബസ് പെട്ടിപ്പാലത്തു കാൽനടയാത്രക്കാരൻ പെട്ടിപ്പാലം കോളനിയിലെ മുനീറിനെ ഇടിച്ചു. ആളുകൾ കൂടുന്നതു കണ്ടു റെയിലിനരികിലൂടെ ഓടിയ ജീജിത്തിനെ മെമു ട്രെയിൻ തട്ടിയാണ് അപകടമെന്നു ന്യൂമാഹി പൊലീസ് അറിയിച്ചു. ബസിടിച്ച്…

Read More

കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ ചികിത്സയിലിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു; മരണം നാലായി

കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയി ആണ് ഇന്നു രാവിലെ മരിച്ചത്. 61 വയസ്സായിരുന്നു. സ്‌ഫോടനത്തില്‍ 80 ശതമാനം പൊള്ളലേറ്റ മോളി ജോയി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്ന് ആലുവ രാജഗിരിയില്‍ നിന്നും റഫര്‍ ചെയ്ത് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. 12 വയസ്സുള്ള കുട്ടി അടക്കം മൂന്നു പേരാണ് നേരത്തെ മരിച്ചത്. 

Read More

ചെള്ളുപനി ബാധിച്ച്‌ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിനി മരിച്ചു

ചെള്ളുപനി ബാധിച്ച്‌ ചികിത്സയിലായിരുന്ന തൃശൂ‌ര്‍ സ്വദേശി മരിച്ചു. കാഞ്ഞാണി കാരമുക്ക് ചാത്തൻകുളങ്ങര ക്ഷേത്രത്തിന് സമീപം പുതവീട്ടില്‍ കുമാരന്റെ ഭാര്യ ഓമനയാണ്(63) മരിച്ചത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ഓമനയ്ക്ക് ചെള്ളുപനി ബാധിച്ചത്. തുടന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് ഇവര്‍ക്ക് ചെള്ളുപനി ബാധിച്ചതെന്ന് വ്യക്തമല്ല. ശരീരത്തില്‍ വരുന്ന കറുത്ത പാടപകളാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണം. ഇത് കൂടാതെ തലവേദന, പനി, ചുമ, പേശികളിലെ വേദന എന്നിവയുമുണ്ടാകാം.

Read More

ഒമാനിൽ കനത്ത മഴ ; ഒരാൾ മരിച്ചു

ഒമാനിൽ പെയ്ത കനത്ത മ​ഴയെ തുടർന്ന്​ ഒരാൾ മരിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ, വാദിയിൽ അകപ്പെട്ട​ സ്വദേശി പൗരൻ ആണ്​ മരിച്ചത്​. ഖാബൂറ വിലായത്തിലെ വാദി ഷഫാനിൽ വ്യാഴാഴ്ചയായിരുന്ന സംഭവമെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അംഗങ്ങൾ എത്തി മൃതദേഹം കണ്ടെടുത്തത്​.വാദികളിൽ വാഹനത്തിൽ അകപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഷിനാസിൽ മൂന്ന് പേരെയും സഹമിൽ അഞ്ച് പേരെയുമാണ്​ വ്യാഴാഴ്ച സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​…

Read More

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ദമാമിൽ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ദമ്മാമില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ശിവപുരം സ്വദേശി രജീഷ് മനോലിയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിമൂന്ന് വര്‍ഷമായി ദമ്മാമിലെ സ്വാകര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ് രജീഷ്. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More

ആന്ധ്രാ സ്വദേശിയായ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി ദുബൈയിൽ കുഴഞ്ഞ് വീണ് മരിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള മാഫ് ഫയർ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിൽ കോർഡിനേറ്ററായി ജോലി ചെയ്തിരുന്ന 42 കാരി നേഹ പത്മയാണ് മരിച്ചത്. അവധി ദിവസമായതിനാൽ ബർദുബൈയിൽ ഷോപ്പിങിന് എത്തിയതായിരുന്നു യുവതി.റോഡിൽ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവർ ഭർത്താവിനെ ഫോണിൽ വിളിച്ചിരുന്നു. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണിൽ തുടർന്നിരുന്ന ഭർത്താവിനെ വിവരമറിയിച്ചത്.റാശിദ് ആശുപത്രിയിലേക്ക് കൊണ്ടോപോയെങ്കിലും എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഷാർജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭർത്താവ്…

Read More

പത്തനംതിട്ടയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; 2 യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട കുളനട മാന്തുകയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടറിടിച്ച് രണ്ടുപേർ മരിച്ചു. സ്‌കൂട്ടറിൽ യാത്ര ചെയ്ത മുളക്കുഴ കായ്ക്കാട് പ്ലാവുനിൽക്കുന്നതിൽ മേലേതിൽ നാണുവിന്റെ മകൻ വിഷ്ണു(28), ചെങ്ങന്നൂർ ആല മാടമ്പുറത്ത് മോടിയിൽ വിനീഷിന്റെ മകൻ വിശ്വജിത് (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമൽജിത്തിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ എംസി റോഡിലെ കുളനട-മാന്തുക ഗ്ലോബ് ജംക്ഷനു സമീപമാണ് അപകടം. തടി കയറ്റിയെത്തിയ ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു….

Read More

കൊല്ലം കുണ്ടറയിൽ വിദ്യാര്‍ഥിനി കഴുത്തറുത്ത് മരിച്ച നിലയില്‍

കുണ്ടറയില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22കാരി സൂര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സൂര്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് നിഗമനം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും…

Read More

 വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് വീണ് 3 വയസ്സുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞു വീണു മൂന്നു വയസ്സുകാരൻ മരിച്ചു. താനൂർ കാരാട് പഴയവളപ്പിൽ ഫസലു–അഫ്നി ദമ്പതികളുടെ മകൻ ഫർസീൻ ഇശൽ ആണു മരിച്ചത്. രാവിലെ 9.30നാണു സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുതിർന്നു നിൽക്കുന്ന മതിൽ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണു നിഗമനം. ഹോളോ ബ്രിക്സ് കട്ടകൾ കുട്ടിയുടെ മേലേക്ക് പതിക്കുകയായിരുന്നു. ശ‌ബ്ദം കേട്ട് ഓടിവന്ന വീട്ടുകാരും സമീപവാസികളും ചേർന്നു കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ…

Read More